07/03/2026
[fontresizer_tawhidurrahmandear_widget]

‘പാരമ്പര്യവും ശാസ്ത്രവും ഒന്നിച്ച് കൊണ്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു’- ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം

 ‘പാരമ്പര്യവും ശാസ്ത്രവും ഒന്നിച്ച് കൊണ്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു’- ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം

ഗാന്ധിനഗര്‍: പാരമ്പര്യ വൈദ്യശാസ്ത്രവും ആധുനിക ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ലോകാരോഗ്യ സംഘടന (WHO) ഡയറക്ടര്‍ ജനറല്‍ ഡോ: ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗുജറാത്തില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണ രംഗത്ത് പാരമ്പര്യവും നവീകരണവും എങ്ങനെ ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായും അദ്ദേഹം പ്രശംസിച്ചു.

ആധുനിക ആരോഗ്യ സംവിധാനങ്ങളില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്ന് ഡോ. ടെഡ്രോസ് ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവ് കുറയ്ക്കാനും ആരോഗ്യ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും പരമ്പരാഗത വിജ്ഞാനത്തിന് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇത്തരം കാഴ്ചപ്പാട് ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഉച്ചകോടി ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ സംയോജിത ചികിത്സാ രീതികള്‍ അത്യാവശ്യമാണെന്ന പ്രഖ്യാപനത്തോടെയാണ് സമാപിച്ചത്.

ഉച്ചകോടിയിലെ പ്രധാനപ്പെട്ട മറ്റ് തീരുമാനങ്ങള്‍:

സുരക്ഷയും ഗുണനിലവാരവും: കൃത്യമായ നിയന്ത്രണങ്ങളിലൂടെ പരമ്പരാഗത ചികിത്സയുടെ ഗുണനിലവാരവും പൊതുജനവിശ്വാസവും ഉറപ്പാക്കും.

സംരക്ഷണം: ജൈവവൈവിധ്യവും പരമ്പരാഗത അറിവുകളും സംരക്ഷിക്കുന്നതോടൊപ്പം ബൗദ്ധിക സ്വത്തവകാശം ഉറപ്പുവരുത്തും.

ഡിജിറ്റല്‍ സാങ്കേതികവിദ്യ: ഗവേഷണങ്ങള്‍ക്കും വിവരശേഖരണത്തിനുമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും.

Also read: