01/04/2026
[fontresizer_tawhidurrahmandear_widget]

കരോൾ സംഘത്തിന് നേരെ സംഘ്പരിവാർ ആക്രമണം:പാലക്കാട് പുതുശ്ശേരിയിൽ ഇന്ന് യൂത്ത് കോൺഗ്രസ് സ്നേഹ കരോൾ

 കരോൾ സംഘത്തിന് നേരെ സംഘ്പരിവാർ ആക്രമണം:പാലക്കാട് പുതുശ്ശേരിയിൽ ഇന്ന് യൂത്ത് കോൺഗ്രസ് സ്നേഹ കരോൾ

പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി ഇന്ന് വൈകീട്ട് 6 മണിക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ‘സ്‌നേഹ കരോൾ’ സംഘടിപ്പിക്കും. മതേതര വിശ്വാസികൾ കരോളിൽ അണിനിരക്കണമെന്ന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചിരുന്നു. കുട്ടികൾ ഉപയോഗിച്ചിരുന്ന വാദ്യോപകരണങ്ങൾ ഇയാൾ ചവിട്ടി തകർക്കുകയും ചെയ്തു. സംഭവത്തിൽ പരാതിയെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, സംഭവത്തിന് പിന്നാലെ ബിജെപി നേതാക്കൾ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വിവാദമായിട്ടുണ്ട്. കരോൾ സംഘം മദ്യപിച്ചെത്തി മനപ്പൂർവ്വം പ്രകോപനം സൃഷ്ടിച്ചതാണെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിന്റെ ആരോപണം. മാന്യമായല്ലാതെ കരോൾ നടത്തിയാൽ അടി കിട്ടുമെന്ന് ഷോൺ ജോർജും പ്രതികരിച്ചു. എന്നാൽ, കുട്ടികൾക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കി. ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയും പ്രദേശത്ത് കരോൾ സംഘടിപ്പിച്ചിരുന്നു.

Also read: