27/01/2026

പുതുവത്സരാഘോഷം:ദുബൈയില്‍ ഈ ബീച്ചുകളിലേക്ക് ബാച്ച്ലേഴ്സിന് നോ എന്‍ട്രി! കുടുംബങ്ങള്‍ക്ക് മാത്രമായി 4 ബീച്ചുകള്‍

 പുതുവത്സരാഘോഷം:ദുബൈയില്‍ ഈ ബീച്ചുകളിലേക്ക് ബാച്ച്ലേഴ്സിന് നോ എന്‍ട്രി! കുടുംബങ്ങള്‍ക്ക് മാത്രമായി 4 ബീച്ചുകള്‍

ദുബൈ: പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതവും സുഗമവുമായ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളുമായി ദുബൈ മുനിസിപ്പാലിറ്റി. പുതുവത്സരാഘോഷങ്ങള്‍ കുടുംബസൗഹൃദമാക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ് അധികൃതര്‍.

നാളെ മുതല്‍ ജനുവരി 1 വരെ നീളുന്ന ആഘോഷവേളയില്‍ താഴെ പറയുന്ന ബീച്ചുകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരിയ്ക്കും പ്രവേശനം :

ജുമൈറ ബീച്ച് 2

ജുമൈറ ബീച്ച് 3

ഉമ്മു സുഖീം ബീച്ച് 1

ഉമ്മു സുഖീം ബീച്ച് 2

ദുബൈ പോലീസ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA), ദുബൈ റെസിലിയന്‍സ് സെന്റര്‍ എന്നിവയുമായി ഏകോപിപ്പിച്ചാണ് മുനിസിപ്പാലിറ്റി ഈ സമഗ്ര സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം.

ബീച്ചുകള്‍ക്ക് പുറമെ പൊതു പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പാക്കാന്‍ നൂറുകണക്കിന് ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിലൊന്നായ ദുബൈയിലെ വെടിക്കെട്ടും മറ്റ് പരിപാടികളും തടസ്സമില്ലാതെ ആസ്വദിക്കാനുള്ള എല്ലാ നടപടികളും എമിറേറ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Also read: