28/03/2026
[fontresizer_tawhidurrahmandear_widget]

‘ബഹിരാകാശം എന്റെ ഏറ്റവും പ്രിയപ്പെട്ടയിടം’; സുനിത വില്യംസ് വിരമിച്ചു

 ‘ബഹിരാകാശം എന്റെ ഏറ്റവും പ്രിയപ്പെട്ടയിടം’; സുനിത വില്യംസ് വിരമിച്ചു

ന്യൂഡൽഹി: ലോകപ്രശസ്ത ബഹിരാകാശയാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് 27 വർഷത്തെ ദീർഘവും കഠിനവുമായ സേവനത്തിനുശേഷം നാസയിൽ നിന്ന് വിരമിച്ചു. 2025 ഡിസംബർ 27ന് പ്രാബല്യത്തിൽ വന്ന വിരമിക്കൽ വാർത്ത കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാസ ഔദ്യോഗികമായി പുറത്തുവിട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതര മാസത്തോളം നീണ്ടുനിന്ന തന്റെ അവസാന ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

1998ൽ നാസയിലെത്തിയ സുനിത, മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച രണ്ടാമത്തെ നാസ യാത്രിക എന്ന റെക്കോർഡിന് അവർ അർഹയായി. ഒൻപത് തവണകളായി 62 മണിക്കൂറിലധികം ബഹിരാകാശ നടത്തം (Spacewalk) നടത്തിയ സുനിത ഒരു വനിതാ ബഹിരാകാശയാത്രികയുടെ ഏറ്റവും കൂടുതൽ സമയമെന്ന റെക്കോർഡും സ്വന്തമാക്കി. ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി കൂടിയാണ് അവർ.

‘ബഹിരാകാശം എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള വരുംകാല ദൗത്യങ്ങൾക്ക് ഞങ്ങൾ ഒരുക്കിയ അടിത്തറ കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നു,’ വിരമിക്കൽ സന്ദേശത്തിൽ സുനിത പറഞ്ഞു. ബോയിംഗ് സ്റ്റാർലൈനർ ദൗത്യത്തിലെ സാങ്കേതിക തകരാർ മൂലം എട്ട് ദിവസത്തെ ദൗത്യം മാസങ്ങളോളം നീണ്ടുപോയെങ്കിലും അസാമാന്യ ധീരതയോടെയാണ് അവർ അതിനെ നേരിട്ടത്. സുനിതയുടെ സേവനം വരുംതലമുറകൾക്ക് വലിയ പ്രചോദനമാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പ്രശംസിച്ചു.

Also read: