ഒറ്റത്തവണ ചാർജിൽ രണ്ടര ദിവസം ഉപയോഗിക്കാം; 10,001 mAh ബാറ്ററിയുമായി റിയൽമിപവർ ഇന്ത്യയിലെത്തി
ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ വിപണിയിലെ ബാറ്ററി കരുത്തിന്റെ സകല റെക്കോർഡുകളും തകർക്കാൻ റിയൽമിയുടെ പുത്തൻ മോഡൽ ‘റിയൽമി p4 പവർ’ (Realme P4 Power) ഇന്ത്യയിലെത്തി. 10,001 mAh ഭീമൻ സിലിക്കൺകാർബൺ ടൈറ്റൻ ബാറ്ററിയാണ് ഫോണിന്റെ തുറുപ്പുചീട്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ രണ്ടര ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.
പ്രധാന സവിശേഷതകൾ:
ഭീമൻ ബാറ്ററിയാണെങ്കിലും വെറും 9.08 mm കനവും 219 ഗ്രാം ഭാരവും മാത്രമാണ് ഫോണിനുള്ളത്. 80W ഫാസ്റ്റ് ചാർജിംഗിനൊപ്പം ഗെയിമിംഗ് പ്രേമികൾക്കായി ബൈപാസ് ചാർജിംഗ് സൗകര്യവും ഇതിലുണ്ട്. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം നൽകും. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. സോണിയുടെ 50MP മെയിൻ ക്യാമറയും മികച്ച വാട്ടർഡസ്റ്റ് റെസിസ്റ്റൻസിനായി IP69 റേറ്റിംഗും ഫോണിനുണ്ട്.
വിലയും ലഭ്യതയും: മൂന്ന് വേരിയന്റുകളിലായാണ് ഫോൺ വിപണിയിലെത്തുന്നത്
8GB + 128GB: 25,999രൂപ
8GB + 256GB: 27,999രൂപ
12GB + 256GB: 30,999രൂപ
ബാങ്ക് ഓഫറുകൾ വഴി 2,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കുന്നതോടെ പ്രാരംഭ വില 23,999 ആയി കുറയും. കൂടാതെ നാല് വർഷത്തെ ബാറ്ററി വാറന്റിയും റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെബ്രുവരി 5 മുതൽ ഫ്‌ലപ്പ്കാർട്ടിലൂടെയും റിയൽമി വെബ്‌സൈറ്റിലൂടെയും ഫോൺ സ്വന്തമാക്കാം.