07/03/2026
[fontresizer_tawhidurrahmandear_widget]

‘മൂന്ന് മുറിയുള്ള ഫ്ളാറ്റില്‍ മൂന്ന് ഭാര്യമാരും മക്കളുമടക്കം 9 പേര്‍ താമസിക്കുന്നത് ഒറ്റമുറിയിൽ’; ഗാസിയാബാദ് സഹോദരിമാരുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത

 ‘മൂന്ന് മുറിയുള്ള ഫ്ളാറ്റില്‍ മൂന്ന് ഭാര്യമാരും മക്കളുമടക്കം 9 പേര്‍ താമസിക്കുന്നത്  ഒറ്റമുറിയിൽ’; ഗാസിയാബാദ് സഹോദരിമാരുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത

ലഖ്‌നൗ: മൂന്ന് സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചേതൻ കുമാറിന്റെ കുടുംബത്തെക്കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയമായ വിവരങ്ങൾ. മൂന്ന് കിടപ്പുമുറികളുള്ള ഫ്ളാറ്റിലായിരുന്നിട്ടും, ചേതൻ കുമാറും മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളുമടങ്ങുന്ന ഒമ്പതംഗ കുടുംബം ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചേതന്റെ മൂന്ന് പെൺമക്കൾ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

സുജാത, ഹിന, ടീന എന്നീ മൂന്ന് ഭാര്യമാരാണ് ചേതനുള്ളത്. ഇതിൽ ടീന ഇസ്ലാം മതം ഉപേക്ഷിച്ച് വിവാഹിതയായതാണ്. മുൻ ഭാര്യമാരുടെ സമ്മതത്തോടെയാണ് ഈ വിവാഹങ്ങളെല്ലാമെന്നാണ് ചേതന്റെ അവകാശവാദം. കുടുംബത്തിലെ അസ്വാരസ്യങ്ങളും കുട്ടികളുടെ മേലുള്ള അമിത നിയന്ത്രണവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികൾക്ക് കൊറിയൻ സംസ്‌കാരത്തോടും ഓൺലൈൻ ഗെയിമുകളോടും കടുത്ത ആഭിമുഖ്യമുണ്ടായിരുന്നു. ഇത് തടയാൻ ചേതൻ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് വിറ്റത് കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.

ചേതൻ കുമാറിന്റെ ഭൂതകാലവും ഇപ്പോൾ അന്വേഷണ പരിധിയിലാണ്. 2015ൽ ഇയാളുടെ ലിവിംഗ് പാർട്ണറും പിന്നീട് ഒരു സഹോദരഭാര്യയും സമാനമായ രീതിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചിരുന്നു. 16, 14, 12 വയസ്സുള്ള പെൺകുട്ടികളാണ് ഇപ്പോൾ മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അച്ഛനെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അമ്മമാരെക്കുറിച്ച് സൂചനകളില്ല. ഫോറൻസിക് റിപ്പോർട്ടുകൾ കൂടി ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് ഡിസിപി അറിയിച്ചു.

Also read: