30/03/2026
[fontresizer_tawhidurrahmandear_widget]

വന്ദേമാതരത്തിലെ മതപരമായ ഉള്ളടക്കമുള്ള വരികള്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധം : മൗലാനാ അര്‍ഷദ് മദനി

 വന്ദേമാതരത്തിലെ മതപരമായ ഉള്ളടക്കമുള്ള വരികള്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധം : മൗലാനാ അര്‍ഷദ് മദനി

ന്യൂഡല്‍ഹി : വന്ദേമാതരത്തില്‍ മതപരമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ ആറു ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണമാണിതെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ഷദ് മദനി പറഞ്ഞു. സര്‍ക്കാറിന്റെ ഈ നടപടി ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കലുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഏകദൈവ വിശ്വാസത്തിന് എതിരായി മാതൃരാജ്യത്തെ ദേവതായി ചിത്രീകരിക്കുന്ന വന്ദേമാതരത്തിലെ ചില വരികള്‍ ഇസ്ലാം മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റാരെങ്കിലും ആലപിക്കുന്നതിനെ തടയുകയല്ലെന്നും മുസ്ലിംകളെ ഇത് പാടാന്‍ നിര്‍ബന്ധിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം തീരുമാനം എടുക്കുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അർഷാദ് മദനി ആരോപിച്ചു.

Also read: