01/04/2026
[fontresizer_tawhidurrahmandear_widget]

അർധരാത്രി മദ്യവിതരണം: ‘ആക്ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ

 അർധരാത്രി മദ്യവിതരണം: ‘ആക്ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ

കൊച്ചി: അർധരാത്രിയിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകിയിരുന്ന സിനിമാ താരം എക്‌സൈസ് പിടിയിലായി. ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എറണാകുളം എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 37.7 ലിറ്റർ (58 ബോട്ടിൽ) ബീയറുമാണ് ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.

രാത്രി 12 മണിക്ക് ശേഷം എറണാകുളം ടൗണിൽ മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി സ്വന്തം വാഹനത്തിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. മദ്യവിൽപനയിലൂടെ ലഭിച്ച ‘അൽകു’ എന്ന പേരിലാണ് സിനിമാ മേഖലയിലും ഇയാൾ അറിയപ്പെട്ടിരുന്നത്. മദ്യക്കടത്തിന് ഉപയോഗിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ്, ട്രാഫിക് പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്തുനിർത്തി എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് സിനിമയിലെത്തുന്നത്. അനുശ്രീ നായികയായ ‘ഓട്ടോർഷ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇയാൾ നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചിട്ടുണ്ട്. എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Also read: