31/03/2026
[fontresizer_tawhidurrahmandear_widget]
Entertainment

എനിക്ക് എയ്ഡ്‌സും കാന്‍സറുമൊക്കെ ആണെന്നെല്ലാം പ്രചാരണമുണ്ടായി; ഇപ്പോള്‍ ഞാന്‍ പ്രൈവസി ആഗ്രഹിക്കുന്നു-മല്ലു ട്രാവലര്‍

കോഴിക്കോട്: രോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി യാത്രാ വ്‌ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. മനസ് തകര്‍ന്നുകിടക്കുന്ന ഒരു സമയത്താണ് ആ വിവരം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്‍പ ദിവസം ഇടവേളയെടുത്ത് തിരിച്ചുവന്നപ്പോള്‍ ആളുകള്‍ എനിക്ക് എയ്ഡ്‌സ് ആണെന്നും കാന്‍സര്‍ ആണെന്നുമെല്ലാം പ്രചരിപ്പിക്കുന്നതാണ് കണ്ടത്. എന്നാല്‍, വ്യക്തിപരമായി സ്വകാര്യത ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലാണ് താനിപ്പോള്‍ ഉള്ളതെന്നും ഷാക്കിര്‍ പറഞ്ഞു. ‘എര്‍ച്ചി’ പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്. ”ഞാന്‍ 2018 മുതല്‍ ഈ [&Read More

Kerala

പാലത്തായി പീഡനക്കേസിൽ പത്മരാജനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്. പാനൂരിലെ കടവത്തൂർ സ്കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. ശിക്ഷാവിധി വന്നതിന് പിന്നാലെ കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ (Read More

Kerala

‘ടാസ്‌ക്’ ലൈഫ്ടൈം ട്രാവല്‍ എക്സലന്‍സ് അവാര്‍ഡ് കെ.വി അബ്ദുല്‍ നാസറിന്

കൊച്ചി: കേരളത്തിലെ ട്രാവല്‍ ടൂറിസം മേഖലയിലെ പ്രമുഖ സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്സ് സര്‍വൈവല്‍ കേരള(ടാസ്‌ക്) സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗമമായ ‘സിനെര്‍ജി 2025’ നാളെ വൈകിട്ട് 4.30ന് കൊച്ചിയില്‍ നടക്കും. എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ട്രാവല്‍ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യയുടെ ട്രാവല്‍ വ്യവസായത്തില്‍ ആഗോള തലത്തില്‍ മാറ്റം കൊണ്ടുവന്ന അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും [&Read More

Main story

‘എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം’; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ [&Read More

Main story

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നതല്ല ഈ ഫലം-എംകെ സ്റ്റാലിന്‍

ചെന്നൈ: ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ, പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിക്ക് തെരഞ്ഞെടുപ്പ് പാഠമുള്‍ക്കൊള്ളാനുണ്ടെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍, ഈ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നതല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ‘ഇന്ത്യ’ മുന്നണി ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. കൂട്ടായി പ്രവര്‍ത്തിച്ച് സഖ്യത്തെ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. [&Read More

Kerala

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് മരണംവരെ തടവുശിക്ഷ

തലശ്ശേരി: പാലത്തായിയില്‍ സ്‌കൂളില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് മരണംവരെ തടവ് ശിക്ഷ. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് 17നാണ് പത്മരാജന്‍ [&Read More

Main story

പാലത്തായി പീഡനക്കേസില്‍ പ്രതി കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതി കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍. നാലാംക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പത്മരാജനെ പ്രതിയാണെന്ന് തലശ്ശേരി പോക്‌സോ അതിവേഗ പ്രത്യേക കോടതി കണ്ടെത്തിയത്. ജഡ്ജി എം.ടി ജലജ റാണി നാളെ ശിക്ഷ പ്രഖ്യാപിക്കും. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് [&Read More

Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു

കണ്ണൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ട്രഷററുമായിരുന്ന കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 11.45ന് ചെക്കിക്കുളം പാലത്തുങ്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.സംസ്ഥാനത്തെയും കണ്ണൂർ ജില്ലയിലെയും മതRead More

Kerala

കൂട്ടുകാര്‍ക്കൊപ്പം ഹുസൈന്‍ ഹാപ്പി! സ്കൂളില്‍ കാണാനെത്തി എംഎല്‍എ

പെരിന്തല്‍മണ്ണ: ഉപജീവനത്തിനായി പെരിന്തല്‍മണ്ണ നഗരത്തില്‍ ചായ വിറ്റുനടന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ ഹുസൈനെ കാണാന്‍ എംഎല്‍എ നജീബ് കാന്തപുരം സ്‌കൂളിലെത്തി. ഹുസൈന്‍ ഇപ്പോള്‍ പൂര്‍ണ സന്തോഷവാനാണെന്നും കൂട്ടുകാര്‍ക്കൊപ്പം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എംഎല്‍എ തന്റെ ഫേസ്ബുക്ക് റീലിലൂടെ പങ്കുവെച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഉപ്പ അപകടത്തില്‍ മരിച്ചതോടെയാണ് അസുഖബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കും കുടുംബം പുലര്‍ത്തുന്നതിനുമായി പെരിന്തല്‍മണ്ണ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹുസൈന്‍ ചായ വില്‍പ്പനക്കിറങ്ങിയത്. പകല്‍ സ്‌കൂളില്‍ പോവുകയും ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ അങ്ങാടിയില്‍ ചായ [&Read More