26/07/2026
[fontresizer_tawhidurrahmandear_widget]
Kerala

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് മരണംവരെ തടവുശിക്ഷ

തലശ്ശേരി: പാലത്തായിയില്‍ സ്‌കൂളില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് മരണംവരെ തടവ് ശിക്ഷ. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് 17നാണ് പത്മരാജന്‍ [&Read More

Kerala

പാലത്തായി പീഡനക്കേസില്‍ പ്രതി കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതി കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍. നാലാംക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പത്മരാജനെ പ്രതിയാണെന്ന് തലശ്ശേരി പോക്‌സോ അതിവേഗ പ്രത്യേക കോടതി കണ്ടെത്തിയത്. ജഡ്ജി എം.ടി ജലജ റാണി നാളെ ശിക്ഷ പ്രഖ്യാപിക്കും. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് [&Read More

Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു

കണ്ണൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ട്രഷററുമായിരുന്ന കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 11.45ന് ചെക്കിക്കുളം പാലത്തുങ്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.സംസ്ഥാനത്തെയും കണ്ണൂർ ജില്ലയിലെയും മതRead More

Kerala

കൂട്ടുകാര്‍ക്കൊപ്പം ഹുസൈന്‍ ഹാപ്പി! സ്കൂളില്‍ കാണാനെത്തി എംഎല്‍എ

പെരിന്തല്‍മണ്ണ: ഉപജീവനത്തിനായി പെരിന്തല്‍മണ്ണ നഗരത്തില്‍ ചായ വിറ്റുനടന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ ഹുസൈനെ കാണാന്‍ എംഎല്‍എ നജീബ് കാന്തപുരം സ്‌കൂളിലെത്തി. ഹുസൈന്‍ ഇപ്പോള്‍ പൂര്‍ണ സന്തോഷവാനാണെന്നും കൂട്ടുകാര്‍ക്കൊപ്പം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എംഎല്‍എ തന്റെ ഫേസ്ബുക്ക് റീലിലൂടെ പങ്കുവെച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഉപ്പ അപകടത്തില്‍ മരിച്ചതോടെയാണ് അസുഖബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കും കുടുംബം പുലര്‍ത്തുന്നതിനുമായി പെരിന്തല്‍മണ്ണ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹുസൈന്‍ ചായ വില്‍പ്പനക്കിറങ്ങിയത്. പകല്‍ സ്‌കൂളില്‍ പോവുകയും ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ അങ്ങാടിയില്‍ ചായ [&Read More

World

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഒറ്റ രാത്രി ഇസ്രയേല്‍ കൊന്നൊടുക്കിയത് 46 കുട്ടികളെ

ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More

World

‘ഗസ്സ കരാറില്‍ ഇസ്രയേലിന്റെ ചതിയുണ്ടാകും; ഞങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്’; മുന്നറിയിപ്പുമായി ഹൂത്തികള്‍

സന്‍ആ: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ചതിയും ഗൂഢപദ്ധതികളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യമന്‍ സായുധ സംഘം. കരാറിന്റെ ഓരോ ഘട്ടവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും, കരാര്‍ പരാജയപ്പെട്ടാല്‍ ഫലസ്തീന്‍ സഹോദരങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി മുന്നറിയിപ്പ് നല്‍കി.”തൂഫാന്‍ അല്‍അഖ്‌സ ഓപറേഷന്‍ 75 വര്‍ഷത്തെ സയണിസ്റ്റ്Read More