കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന് കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോ 23 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിനു പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ബസ്സിലുണ്ടായിരുന്ന യാത്രക്കാരോ ജീവനക്കാരോ ഇത്തരമൊരു അതിക്രമം [&Read More
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലവിളിച്ചുകൊണ്ട് സുൽഫിയത്ത് പരുക്കേറ്റ [&Read More
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് തമിഴൻ തിരുനെൽവേലി പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു. വള്ളിയൂർ സ്വദേശിയായ 43 വയസ്സുകാരനാണ് ജസ്റ്റിസ് സുരേഷ് കുമാർ വധശിക്ഷയും പിഴയും വിധിച്ചത്. കേവലം 11 ദിവസത്തിനുള്ളിൽ തിരുനെൽവേലിയിൽ സമാനമായ രണ്ടാമത്തെ വധശിക്ഷാ വിധിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മരംവെട്ടുകാരനായ പ്രതി, ആദ്യഭാര്യ വേർപിരിഞ്ഞതിനെത്തുടർന്ന് രണ്ടാം ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു താമസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ 15 വയസ്സുകാരിയായ മൂത്ത മകൾ, അമ്മ ജോലിക്ക് പോകുന്ന സമയത്ത് [&Read More