മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്കെ ചുപ്കെ തുടങ്ങി [&Read More
എനിക്ക് എയ്ഡ്സും കാന്‍സറുമൊക്കെ ആണെന്നെല്ലാം പ്രചാരണമുണ്ടായി; ഇപ്പോള്‍ ഞാന്‍ പ്രൈവസി ആഗ്രഹിക്കുന്നു-മല്ലു ട്രാവലര്‍
കോഴിക്കോട്: രോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി യാത്രാ വ്ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്. മനസ് തകര്‍ന്നുകിടക്കുന്ന ഒരു സമയത്താണ് ആ വിവരം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്പ ദിവസം ഇടവേളയെടുത്ത് തിരിച്ചുവന്നപ്പോള്‍ ആളുകള്‍ എനിക്ക് എയ്ഡ്സ് ആണെന്നും കാന്‍സര്‍ ആണെന്നുമെല്ലാം പ്രചരിപ്പിക്കുന്നതാണ് കണ്ടത്. എന്നാല്‍, വ്യക്തിപരമായി സ്വകാര്യത ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലാണ് താനിപ്പോള്‍ ഉള്ളതെന്നും ഷാക്കിര്‍ പറഞ്ഞു. ‘എര്‍ച്ചി’ പോഡ്കാസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്. ”ഞാന്‍ 2018 മുതല്‍ ഈ [&Read More
ഹിന്ദി സിനിമയിലെ ഏറ്റവും വലിയ സൂപ്പര്സ്റ്റാര്മാരിലൊരാളായ ഷാരൂഖ് ഖാനെക്കുറിച്ച് ഭാവി തലമുറകള്‍ക്ക് പോലും അറിവില്ലാത്ത അവസ്ഥ വരാമെന്ന് നടന് വിവേക് ഒബ്റോയ് അഭിപ്രായപ്പെട്ടു. 1960കളില്‍ പുറത്തിറങ്ങിയ സിനിമകളെക്കുറിച്ച് ഇന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ. ചരിത്രം നമ്മളെല്ലാവരെയും ഒന്നുമില്ലായ്മയിലേക്ക് തള്ളിവിടും. 2050ല്‍ പോലും ആളുകള്‍ ആരാണ് ഷാരൂഖ് ഖാന്‍എന്ന ചോദ്യമുയരാന്‍ പോലും സാധ്യതയുണ്ടെന്ന് പിങ്ക്വില്ലയുമായുള്ള അഭിമുഖത്തില്‍ വിവേക് പറഞ്ഞു. ഷാരൂഖ് ഖാന് അടുത്തിടെ തന്റെ 60ാം പിറന്നാള്‍ മുംബൈയില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ആരാധകരോടൊപ്പം ആഘോഷിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍, ആറ്റ്ലിയുടെ [&Read More
കേരളത്തിലെ എല്ലാ സംഘ്പരിവാർ പ്രവർത്തകരും എന്നെ കൊല്ലാൻ നിൽക്കുന്നവരാണ്; വായനയും ചുറ്റുമുള്ളവരുടെ പ്രാര്‍ഥനയും
കൊച്ചി: സാമൂഹിക പ്രതിബദ്ധതയില്ലാത്ത കലാകാരന് മോശം കലാകാരനാണെന്നും, ഇന്ത്യയുടെ രൂഢമൂലമായ തിന്മ ജാതിയാണെന്നും റാപ്പ് ഗായകനും സംഗീതജ്ഞനുമായ വേടന്. വേടന് കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന് മാത്രമാണ്. കേരളത്തിലെ എല്ലാ സംഘ്പരിവാര്‍ പ്രവര്‍ത്തകരും എന്നെ കൊല്ലാന്‍ നില്‍ക്കുന്നവരാണ്. എന്റെ വായനയും ചുറ്റും നില്ക്കുന്നവരുടെ പ്രാര്‍ഥനയും കൊണ്ടാണ് അതിജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളസമൂഹത്തിലും സംഗീതത്തിലും നിലനില്‍ക്കുന്ന ജാതിയെക്കുറിച്ചും താന്‍ നേരിടുന്ന സംഘ്പരിവാര്‍ ഭീഷണികളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വേടന്റെ പ്രതികരണം. ”കേരളത്തില്‍ ജാതി മൃദുവായിട്ടുള്ള [&Read More
മുംബൈ: ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാരൂഖ് ഖാൻ പഠനത്തിലും മിടുക്കനായിരുന്നുവെന്ന് തെളിയിക്കുന്ന കോളജ് മാർക്ക് ഷീറ്റ് ഓൺലൈനിൽ ചോർന്നു. ഡൽഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഹൻസ്രാജ് കോളേജിൽ പഠിച്ചിരുന്ന ഷാരൂഖിൻ്റെ മാർക്ക് ഷീറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയുടെ രാജാവ് അക്കാദമിക് രംഗത്തും മിടുക്കനായിരുന്നുവെന്നത് ആരാധകർക്ക് പുതിയ അറിവാണ്. മാർക്ക് ഷീറ്റിലെ വിവരങ്ങൾ പ്രകാരം ഷാരൂഖിൻ്റെ പിതാവിൻ്റെ പേര് മിർ താജ് മുഹമ്മദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് വിഷയങ്ങളിലായി 92, 51, 78, 78 എന്നിങ്ങനെ മികച്ച [&Read More
‘എമ്പുരാന് അമിത് ഷായുടെ അടുത്തുനിന്ന് പേപ്പർ ഒപ്പിട്ട് വാങ്ങിച്ചു കൊടുത്തത് ഞാന്‍’; സുരേഷ്
കൊച്ചി: മോഹന്‍ലാല്‍Read More
ന്യൂഡൽഹി: അന്തരിച്ച വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം വീണ്ടും കോടതിയിൽ. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ മുടങ്ങിയെന്ന കരിഷ്മയുടെയും മകളുടെയും പരാതി പരിഗണിച്ച ഡൽഹി ഹൈക്കോടതി, ഇത്തരം വിഷയങ്ങളിൽ ‘നാടകം’ ഒഴിവാക്കാൻ ഇരു കക്ഷികൾക്കും കർശന നിർദേശം നൽകി. സഞ്ജയ് കപൂറിന്റെ മകളും (കരിഷ്മ കപൂറുമായുള്ള ബന്ധത്തിലെ മകൾ) യു.എസ് ആസ്ഥാനമായുള്ള സർവകലാശാലയിലെ വിദ്യാർത്ഥിനിയുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് മാസമായി തന്റെ [&Read More
ബെംഗളൂരു : ‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്കൊള്ളയില്‍ പ്രകാശ് രാജ്ഹരിയാന തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയ രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടൻ പ്രകാശ് രാജ്. ബിജെപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ‘ബ്രസീലിയൻ ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിക്കുകയും #Read More
‘ദേശീയ തലത്തിൽ ഫയൽസിനും പൈൽസിനും ഒക്കെയാണ് അവാർഡ്, അവർ മമ്മൂട്ടിയെ അർഹിക്കുന്നില്ല- പ്രകാശ്
തിരുവനന്തപുരം: ദേശീയ അവാർഡ് വിവാദങ്ങളിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ‘കോംപ്രമൈസ്ഡ്’ (ഒത്തുതീർപ്പാക്കപ്പെട്ടത്) ആയെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ അവാർഡ് ലഭിക്കാത്തത്, ഇപ്പോഴത്തെ ജൂറിയും ദേശീയ സർക്കാരും മമ്മൂട്ടിയെപ്പോലെ ഒരു നടനെ അർഹിക്കാത്തതുകൊണ്ടാണെന്നും പ്രകാശ് രാജ് പറഞ്ഞു. “അവിടെ ഇപ്പോൾ പൈൽസും ഫയൽസും ഒക്കെയാണ് അവാർഡുകൾ നേടുന്നത്. അതെന്താണെന്ന് നമുക്കറിയാം. അത്തരമൊരു ജൂറിയോ ദേശീയ സർക്കാരോ മമ്മൂക്കയെ അർഹിക്കുന്നില്ല”Read More
സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാബാനു ബീഗത്തിന്റെ കുടുംബം; ഇമ്രാന് ഹാഷ്മിയുടെ ‘ഹഖ്’ നിയമക്കുരുക്കില്‍
ഇന്‍ഡോര്‍: ഇമ്രാന് ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ചിത്രമായ ‘ഹഖ്’ നിയമക്കുരുക്കില്‍. 1985ലെ സുപ്രധാന കേസായ മുഹമ്മദ് അഹമ്മദ് ഖാന് വേഴ്സസ് ഷാബാനു ബീഗം കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാബാനു ബീഗത്തിന്റെ നിയമപരമായ അവകാശികളാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്തരിച്ച ഷാബാനുവിന്റെ വ്യക്തിജീവിതം നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഇത് മുസ്്ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, ശരീഅത്ത് നിയമത്തെ [&Read More