റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലെ നാടകീയ സംഭവങ്ങളെത്തുടർന്ന് സെനഗൽ മുഖ്യപരിശീലകൻ പാപ്പെ തിയാവിനെതിരെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അച്ചടക്ക നടപടി.&Read More
കോഹ്ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക്? സൂപ്പര്‍ താരങ്ങള്‍ക്ക് ‘മുട്ടന്‍പണി’ തയാറാക്കി അഗാര്‍ക്കര്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ബിസിസിഐയുടെ കേന്ദ്ര കരാറിലെ ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളെ താഴ്ന്ന വിഭാഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ ബിസിസിഐ സുപ്രീം കൗൺസിൽ യോഗത്തിൽ ഉണ്ടായേക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ നാല് ഗ്രേഡുകൾക്ക് പകരം എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രം നിലനിർത്താനാണ് കമ്മിറ്റിയുടെ ശുപാർശ. എ പ്ലസ് വിഭാഗം [&Read More
‘ശങ്കരാചാര്യ പദവി ഉപയോഗിക്കുന്നതിൽ വിശദീകരണം വേണം’; സ്വാമി അവിമുക്തേശ്വരാനന്ദിന് മേള ഭരണകൂടത്തിന്റെ നോട്ടീസ്
ലഖ്നൗ: ശങ്കരാചാര്യ പദവി ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിക്ക് മേള ഭരണകൂടം നോട്ടീസ് അയച്ചു. ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ പദവി അദ്ദേഹം എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് 24 മണിക്കൂറിനുള്ളിൽ വിശദീകരിക്കണമെന്ന് പ്രയാഗ്രാജ് മേള ഭരണകൂടം ആവശ്യപ്പെട്ടു. മൗനി അമാവാസി ദിനത്തിൽ ഗംഗാ സ്നാനത്തിനായി എത്തിയ സ്വാമിയെയും അനുയായികളെയും പോലീസ് തടഞ്ഞതാണ് തർക്കങ്ങൾക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ ക്യാമ്പിന് പുറത്ത് പ്രതിഷേധ പ്രകടനം ആരംഭിച്ച സ്വാമി, ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവാസത്തിലാണ്. മേള ഭരണകൂടത്തിലെയും പോലീസിലെയും മുതിർന്ന [&Read More
ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ
കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്ലറ്റ് [&Read More
ബെംഗളൂരു: കർണാടകയിൽ ഡിജിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പി രാമചന്ദ്ര റാവുവിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഓഫീസിനുള്ളിൽ വെച്ച് സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പൊതു ഓഫീസിനുള്ളിലെ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വലിയ വിവാദങ്ങൾക്കും പൊതുജനരോഷത്തിനും വഴിതെളിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെടുകയും ഇന്നലെ ആഭ്യന്തര വകുപ്പിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. വീഡിയോ കണ്ട [&Read More
അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?
തെല്‍ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല്‍ സ്മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്. ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ സമയമായെന്ന് സ്മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്, ഈജിപ്ത് തുടങ്ങിയ [&Read More
രാജസ്ഥാനിൽ വോട്ടർപട്ടികയെച്ചൊല്ലി രാഷ്ട്രീയ പോര്: ബി.എൽ.ഒയുടെ ആത്മഹത്യാ ഭീഷണി വീഡിയോയിൽ ഉലഞ്ഞ് ഭരണകൂടം
ജയ്പൂർ: രാജസ്ഥാനിൽ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാരോപിച്ച് ബൂത്ത് ലെവൽ ഓഫീസർ (Read More
ന്യൂഡൽഹി: ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇനി കഫേകളോ യുഐഡിഎഐ (Read More
റിയാദ്: സൗദി അറേബ്യയുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിൽ നിർണായക ചുവടുവെപ്പുമായി ‘റീവൈൽഡ് അറേബ്യ’ ദൗത്യം. ഏകദേശം 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഹൂബാറ ബസ്റ്റാർഡ് പക്ഷികളെ തബൂക്കിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലേക്ക് വിജയകരമായി തിരിച്ചെത്തിച്ചു. നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫും ഹൂബാറ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി 20 പക്ഷികളെയാണ് തനത് ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്. വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം വംശനാശത്തിന്റെ വക്കിലെത്തിയ പക്ഷികൾക്ക് അറേബ്യൻ ഫാൽക്കൺറി സംസ്കാരത്തിൽ [&Read More
സജി ചെറിയാന്റെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കു വെള്ളം’ പോലെ; ലീഗിന്റെ മതേതരത്വത്തിന് തെളിവ്
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി. സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ മന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് സ്മിജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിതയാഥാര്‍ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വമെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിനെ ബാധിച്ചിട്ടുള്ള രോഗം ഇത്തരം ‘മുറിവൈദ്യം’ കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് അടിമ മനസ്സിന്റെ കുഴപ്പമാണ്. മുസ്ലിം [&Read More