തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുമെന്നാണു പ്രവചനം. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്ത മഴ തുടരും. 27, 28 തിയതികളില്‍ സംസ്ഥാനത്തെങ്ങും വ്യാപക മഴ [&Read More
റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ‘ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പതിപ്പ് 2.0′(Read More
മാരുതി സുസുക്കി അടുത്തിടെ വിപണിയിലെത്തിച്ച സാങ്കേതികമായി ഏറെ മുന്നിലുള്ള എസ്യുവിയാണ് വിക്ടോറിസ്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ, ഇനി കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) വേരിയന്റും അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. വിക്ടോറിസിന്റെ ഈ പുതിയ സിബിജി മോഡല്‍ 2025ലെ ജപ്പാന് മൊബിലിറ്റി ഷോയില്‍ പ്രോട്ടോടൈപ്പ് ആയി പ്രദര്‍ശിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ മോഡലിന്റെ ലോഞ്ച് തീയതി സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണമൊന്നുമില്ല. നിലവിലുള്ള സിഎന്‍ജി പതിപ്പിലെ 1.5 ലിറ്റര്‍ കെ15 നാച്ചുറലി [&Read More
ബൊഗോട്ട: വീണ്ടും ഗസ്സയെ ചേര്‍ത്തുപിടിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. മയക്കുമരുന്ന് സംഘങ്ങളില്‍നി്ന്നു പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയിലെ പുനര്‍നിര്‍മാണത്തിനും പരിക്കേറ്റ ഫലസ്തീന് കുട്ടികളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. എക്സ് ഹാന്‍ഡിലിലൂടെയാണ് പെട്രോ ഇക്കാര്യം അറിയിച്ചത്. ‘മയക്കുമരുന്ന് ശൃംഖലകളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയില്‍ പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ഞാന്‍ നാഷണല്‍ ഏജന്‍സി ഫോര്‍ അസറ്റ് മാനേജ്മെന്റിനോട് ഉത്തരവിട്ടിട്ടുണ്ട്’Read More
ലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്ന് എസ്.പി ആരോപിച്ചു. 80 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പേജാണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്രത്യക്ഷമായത്. സർക്കാരിൻ്റെ പോരായ്മകൾ ജനങ്ങളുമായി പങ്കുവെക്കാനും പിന്തുണക്കാരുമായി സംവദിക്കാനുമുള്ള യാദവിൻ്റെ പ്രധാന വേദിയായിരുന്നു ഈ അക്കൗണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ നടപടിക്ക് പിന്നിലെന്നും എസ്.പി. നേതൃത്വം കുറ്റപ്പെടുത്തി.Read More
ഏതു സമയവും പ്രസന്നവദനനായി മാത്രം കാണാറുള്ള പാലോളി സൈനുദ്ദീൻ സാഹിബിൻ്റെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കയിൽ വെച്ച് പരിചയപ്പെട്ട കാലം മുതൽ വിടപറയും വരെയും ഞങ്ങൾക്കിടയിലുള്ള ബന്ധം ദൃഢമായിരുന്നു. നർമ്മത്തിൽ ചാലിച്ച വാക്കുകളും അകമ്പടിയായി വരുന്ന ചിരിയും ഇപ്പോഴും മനസ്സിൽ ഒരു നോവായി തുടരുന്നു. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ ചെന്ന് സന്ദർശിച്ച വേളയിൽ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ സംസാരത്തിനിടക്ക് എപ്പോഴോ പറഞ്ഞതായി ഓർക്കുന്നു: “അസുഖം ഭേദമായി. ഇനി കർമരംഗത്ത് ഊർജ്ജസ്വലതയോടെ മുന്നേറണം.” [&Read More