തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ 140 മണ്ഡലങ്ങളിലും എൽഡിഎഫ് ചിത്രം തെളിഞ്ഞു. കാസർകോട്, താനൂർ, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് കളത്തിലിറക്കി. താനൂരിൽ മുഹമ്മദ് സമീറാണ് ഇടതു സ്വതന്ത്രനായി ജനവിധി തേടുന്നത്. വള്ളിക്കുന്നിൽ ഐഎൻഎൽ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. സി.പി മുസ്‌തഫയെയും നിശ്ചയിച്ചു. തിരുവനന്തപുരം [&Read More