26/01/2026

Tags :ഇറാന്‍

World

ഇറാൻ കലാപത്തിനിടയിൽ ഇസ്രയേൽ സൈന്യത്തിലെ ‘യൂനിറ്റ് 8200’ന്റെ രഹസ്യനീക്കം; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

തെഹ്‌റാൻ/തെൽ അവീവ്: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായിരിക്കെ, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ഇസ്രയേലിന്റെ ഗൂഢനീക്കങ്ങൾ പരസ്യമായി വെളിപ്പെടുത്തി ഇസ്രയേലി മാധ്യമപ്രവർത്തക. ആക്ടിവിസ്റ്റ് കൂടിയായ എമിലി ഷ്റാഡർ ആണ് ഇറാനിലെ കലാപങ്ങൾക്കു പിന്നിലെ ഇസ്രയേൽ കരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ ‘അണ്ടർഗ്രൗണ്ട്’ സംഘങ്ങളും ഇസ്രയേൽ സൈന്യത്തിലെ എലൈറ്റ് രഹസ്യാന്വേഷണ വിഭാഗമായ ‘യൂനിറ്റ് 8200’Read More

World

യുദ്ധഭീതിക്കിടെ ഇറാന്റെ വമ്പന്‍ പടയൊരുക്കം? വിപ്ലവ ഗാര്‍ഡ് മുന്‍ മേധാവിമാരെ വിളിച്ചുചേര്‍ത്ത് ഉന്നതതല

തെഹ്റാന്‍: മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. ‘നാഷണല്‍ ഗാര്‍ഡ്സ് ഡേ’യോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ [&Read More

Main story

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More

World

ഇറാനെ വളഞ്ഞ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഗള്‍ഫ് യുദ്ധകാലത്തേക്കാളും വലിയ സൈനിക വിന്യാസം

വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More

Iran

ഇറാന്റെ ആക്രമണം ഭയന്ന് ഇസ്രയേല്‍; വിമാനങ്ങള്‍ കൂട്ടത്തോടെ വിദേശത്തേക്ക് മാറ്റുന്നു

തെല്‍ അവീവ്: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ഭയന്ന് മുന്നൊരുക്കാവുമായി ഇസ്രയേൽ. തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ അടിയന്തരമായി വിദേശ രാജ്യങ്ങളിലേക്ക് മാറ്റാൻ ഇസ്രയേൽ വിമാനക്കമ്പനികൾ തയ്യാറെടുക്കുന്നു. ഗതാഗത മന്ത്രി മിരി റെഗേവ് ആണ് ഇക്കാര്യം അറിയിച്ചത്. 103Read More

Main story

തെഹ്റാനെ ചോരയില്‍ മുക്കാന്‍ ഇസ്രയേല്‍ പദ്ധതി? 60,000 ആയുധങ്ങളുമായി മൊസാദ് സംഘം പിടിയില്‍

തെഹ്റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന്‍ സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന്‍ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു. ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരയുദ്ധ [&Read More

Iran

സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More

World

‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍

തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More

Main story

‘ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലും കനത്ത പ്രത്യാക്രമണമുണ്ടാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണ പദ്ധതികള്‍ തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഏത് ആക്രമണത്തെയും ചെറുക്കാനും ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കാനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു. [&Read More

Main story

‘ഇറാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ നില്‍ക്കരുത്; ആക്രമണത്തിന് കാത്തുനില്‍ക്കില്ല; ഭീഷണി കണ്ടാല്‍ കനത്ത

തെഹ്റാന്‍: അമേരിക്കയുമായും ഇസ്രയേലുമായിട്ടുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വ്യക്തമായ ഭീഷണിയുണ്ടായാല്‍, ആക്രമണം നടക്കുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും കനത്ത പ്രഹരമുണ്ടാകുമെന്നും ഇറാന്റെ പുതുതായി രൂപീകരിച്ച ഡിഫന്‍സ് കൗണ്‍സില്‍ (പ്രതിരോധ സമിതി) വ്യക്തമാക്കി. ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയുമെല്ലാം ‘ചുവപ്പ് രേഖ’ ആണെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള വാക്കുകള്‍ വെറും പ്രകോപനത്തിനപ്പുറം പ്രവൃത്തികളിലേക്ക് നീങ്ങുകയാണെങ്കില്‍ അതിനെ [&Read More