വാഷിങ്ടൺ/മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ ഗൗരവമേറിയ സാഹചര്യത്തിൽ, നാടുകടത്തപ്പെട്ട ഇറാൻ മുൻ രാജകുമാരൻ റെസ പഹ്ലവിക്ക് പറ്റിയ അബദ്ധമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് വഴിവച്ചിരിക്കുന്നത്. പ്രശസ്ത റഷ്യൻ പ്രാങ്ക്സ്റ്റർമാരായ ‘വോവൻ ആൻഡ് ലെക്‌സസ്’ നടത്തിയ പ്രാങ്ക് കോളിലാണ് റെസ പഹ്ലവി വീണത്. ഒരാൾ അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചും മറ്റൊരാൾ ജർമൻ വിദേശകാര്യ മന്ത്രിയാണെന്നും പരിചയപ്പെടുത്തിയായിരുന്നു റെസയുമായി വീഡിയോ കോളിൽ സംസാരിച്ചത്. എന്നാൽ, ഇവർ പ്രാങ്ക് ചെയ്യുന്നതാണെന്ന് ഒരു ഘട്ടത്തിലും മനസിലാകാതെ, പറയുന്നതെല്ലാം വിശ്വസിക്കുകയായിരുന്നു [&Read More
Tags :ഇറാന്‍ അമേരിക്ക യുദ്ധം
തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More
വാഷിങ്ടൺ/ദുബൈ: ഇറാനുമായുള്ള യുദ്ധഭീതിയും ആണവ ചർച്ചകളും ഒരേസമയം പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം നടത്തി അമേരിക്ക. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (സെന്റ്‌കോം) പരിധിയിലുള്ള മേഖലയിൽ ഇതിനകം 300Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി [&Read More
‘ഇസ്രയേൽ ഫാന്റസി പോലെയാകില്ല; ആക്രമിച്ചാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കും’-ഇറാന്റെ അന്ത്യശാസനം
തെഹ്റാൻ: അമേരിക്കയുമായി സമ്പൂർണ യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ കണക്കുകൂട്ടുന്നതിലും ഭീകരമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ മേഖലയെ ഒന്നാകെ അത് വിഴുങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം യുഎസിനും ഇസ്രയേലിനും ഒരുപോലെ അന്ത്യശാസനം നൽകിയത്. ഇസ്രയേൽ അമേരിക്കൻ ഭരണകൂടത്തിന് നൽകുന്ന ഉറപ്പുകൾ വെറും ‘ഫാന്റസി’ മാത്രമാണെന്നും ഇറാൻ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ‘പൂർണമായൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിരൂക്ഷമായിരിക്കും. ഇസ്രയേലും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനെ [&Read More