03/04/2026
[fontresizer_tawhidurrahmandear_widget]

Tags :ഇറാന്‍-യുഎസ് സംഘര്‍ഷം

World

യുഎസ് എംബസിക്ക് തീയിട്ടു; ഖാംനഇ വധത്തിൽ പാകിസ്താനിലും ഇറാഖിലും വൻ പ്രതിഷേധം

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്. ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ [&Read More

World

‘ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിട്ടില്ല’; അവസാന നിമിഷം നെതന്യാഹു ട്രംപിനെ വിളിച്ച്

തെല്‍ അവീവ്/വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക ആക്രമണം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടിയന്തര ഇടപെടല്‍. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കാണിച്ച അപ്രതീക്ഷിത തിടുക്കം ഇസ്രയേലിനെ ഞെട്ടിച്ചെന്നും, തിരിച്ചടി നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ആക്രമണം നടത്താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍, ഇസ്രയേല്‍ സൈനിക ആസ്ഥാനമായ ‘കിര്‍യ’യില്‍ രാത്രി വൈകി നടന്ന ഉന്നതതല യോഗത്തില്‍, [&Read More

Main story

തെഹ്റാനെ ചോരയില്‍ മുക്കാന്‍ ഇസ്രയേല്‍ പദ്ധതി? 60,000 ആയുധങ്ങളുമായി മൊസാദ് സംഘം പിടിയില്‍

തെഹ്റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന്‍ സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന്‍ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു. ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരയുദ്ധ [&Read More