01/08/2026
[fontresizer_tawhidurrahmandear_widget]

Tags :ഇറാൻ ആക്രമണം

World

ഇറാൻ മിസൈൽ പതിച്ച് ഇസ്രയേലിന്റെ ‘രാമത് ഡേവിഡ്’ വ്യോമതാവളത്തിൽ കനത്ത നാശം; സാറ്റലൈറ്റ്

തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും പ്രധാന താവളങ്ങളിലൊന്നായ ‘രാമത് ഡേവിഡ്’ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായി സ്ഥിരീകരണം. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്പൂർണമായി ഭേദിച്ചാണ് ഇറാന്റെ മിസൈലുകൾ വ്യോമതാവളത്തിലെ പ്രധാന ഹാങ്കറും ഇന്ധനRead More

Main story

മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം ഇറാൻ നിർമ്മിച്ച ഹൈടെക് ആശുപത്രി ഇസ്രായേൽ ബോംബിട്ട് തകർത്തു

തെഹ്റാൻ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ നിർമിച്ച പ്രശസ്തമായ ‘ഗാന്ധി ഹോസ്പിറ്റലും’ ബോംബിട്ട് തകർത്ത് ഇസ്രയേൽ. തെഹ്റാനിലെ ഗാന്ധി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അത്യാധുനിക മെഡിക്കൽ കോംപ്ലക്‌സിന് നേരെ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് ഗുരുതരമായ ഘടനാപരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിൽനിന്ന് രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. നവജാതശിശുക്കളുടെ വിഭാഗം, ഐവിഎഫ് സെന്റർ എന്നിവയെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2009Read More

World

അമേരിക്കയ്ക്ക് കിമ്മിന്റെ മുന്നറിയിപ്പ്; 5,000 ടൺ ശേഷിയുള്ള പടക്കപ്പൽ ഇറക്കി ക്രൂയിസ് മിസൈൽ

പ്യോങ്യാങ്: പശ്ചിമേഷ്യയിൽ ഇറാനെതിരെ യുദ്ധം മുറുകുന്നതിനിടെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലായ ‘ചോയ് ഹ്യോനി’ൽനിന്ന് അത്യാധുനിക സ്ട്രാറ്റജിക് ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചുകൊണ്ടാണ് ഉത്തര കൊറിയ തങ്ങളുടെ നാവിക കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. നംപോ ഷിപ്പ്യാർഡിൽ നടന്ന പരീക്ഷണങ്ങൾക്ക് കിം നേരിട്ട് നേതൃത്വം നൽകി. കൊറിയൻ ഉപദ്വീപിൽ സംഘർഷം പുകയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഉത്തര കൊറിയയുടെ നടപടി. 5,000 ടൺ ശേഷിയുള്ള ‘ചോയ് [&Read More

World

ഞെട്ടിച്ച് ഖൈബർ മിസൈലുകൾ; നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ച് ഇറാൻ

തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More

Iran

യൂറോപ്പിലേക്കും യുദ്ധം പടരുന്നു; ബ്രിട്ടീഷ് താവളം സ്ഥിതി ചെയ്യുന്ന സൈപ്രസിനു നേരെ ഇറാന്റെ

നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. [&Read More

World

‘ഇറാനെ ആക്രമിച്ചില്ലെങ്കിൽ യുഎസിന്‍റെ പ്രതിച്ഛായ തകരും; ദുർബലരാണെന്ന് ആളുകള്‍ കരുതും’; യുദ്ധത്തിന് നിർബന്ധിച്ച്

തെൽ അവീവ്: ഇറാനെതിരെ അമേരിക്കയെ ആക്രമണത്തിന് നിർബന്ധിച്ച് ഇസ്രയേൽ. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്കും പ്രകോപനങ്ങൾക്കും മറുപടിയായി സൈനിക നടപടി സ്വീകരിച്ചില്ലെങ്കിൽ, അത് അമേരിക്കയുടെ ദൗർബല്യമായി മേഖലയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഷങ്ടണിൽ രഹസ്യസന്ദർശനം നടത്തിയ ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ഇയാൽ സമീർ, പെന്റഗൺ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആശങ്ക പങ്കുവെച്ചതെന്നാണു വിവരം. ഇറാൻ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും, ‘അമേരിക്കയ്ക്ക് മരണം’ എന്ന് പാർലമെന്റിൽ മുദ്രാവാക്യം വിളിക്കുന്നതും കണ്ടില്ലെന്ന് [&Read More

World

ആക്രമണം ഭയന്ന് ഇസ്രയേൽ; ഇറാൻ മിസൈലുകൾ പതിക്കുന്നത് അനുകരിച്ച് മോക്ക്ഡ്രില്ലുമായി ഐഡിഎഫ്

തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More