18/04/2026
[fontresizer_tawhidurrahmandear_widget]

Tags :എസ്‌ഐആർ

Kerala

എസ്‌ഐആറിലൂടെ പൗരത്വം നിഷേധിക്കാൻ നീക്കം, വർഗീയതയിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്നു; നല്ല ഭാവിക്കായി യുഡിഎഫിനെ

മലപ്പുറം: ജനാധിപത്യ പ്രക്രിയയിൽനിന്നും മാറിനിൽക്കുന്നത് അചിന്ത്യമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് സ്കൂളിലെ പോളിങ് ബൂത്തിൽ അതിരാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് തങ്ങളുടെ കുറിപ്പ്. എസ്.ഐ.ആർ നടപ്പിലാക്കി പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങളും, വർഗീയ പരാമർശങ്ങളിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അനിയന്ത്രിതമായ വിലക്കയറ്റം [&Read More

India

‘ആദ്യം മോദിയുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയൂ’; മുഖ്യ തെര. കമ്മീഷണറോട്

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായി സാധാരണക്കാരോട് പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വന്തം മാതാപിതാക്കളുടെ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘പണ്ട് കാലത്ത് വീടുകളിലായിരുന്നു കുട്ടികൾ ജനിച്ചിരുന്നത്, അല്ലാതെ ആശുപത്രികളിലല്ല. അതിനാൽ തന്നെ അന്നുള്ളവർക്ക് ഇത്തരം രേഖകൾ ഉണ്ടാകില്ല. പ്രധാനമന്ത്രിയോട് [&Read More

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി സുപ്രീം കോടതിയിൽ; എസ്‌ഐആറിൽ തൃണമൂൽ നിയമയുദ്ധത്തിനിറങ്ങുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി(എസ്‌ഐആർ) ബന്ധപ്പെട്ട് നിയമയുദ്ധം കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹരജി നൽകി. നിലവിൽ സംസ്ഥാനത്ത് നടന്നുവരുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനാ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ നേതാവ് റിട്ട് ഹരജി സമർപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറെയും എതിർകക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തത്. വോട്ടർ പട്ടിക പുതുക്കലിനായി സ്വീകരിച്ചിരിക്കുന്ന പ്രത്യേക [&Read More