പ്യോങ്‌യാങ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിക്കും തങ്ങൾ വഴങ്ങില്ലെന്ന് ഉത്തര കൊറിയ. ആണവായുധ രാഷ്ട്രമെന്ന പദവി തിരുത്താൻ ഒരു ബാഹ്യസമ്മർദത്തിനും സാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ പ്രതിനിധി കിം സോങ് അറിയിച്ചു. ആണവ നിർവ്യാപന ഉടമ്പടി(എൻപിടി) അവലോകനം ചെയ്യുന്ന യു.എൻ കോൺഫറൻസിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ വിമർശിച്ചതിന് പിന്നാലെയാണ് കിം സോങ്ങിന്റെ പ്രതികരണം. 2003ൽ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ ശേഷം ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് യു.എൻ [&Read More
Tags :ഐക്യരാഷ്ട്രസഭ
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ സൈനിക നടപടിക്കുള്ള നീക്കത്തിനു തിരിച്ചടി. കടലിടുക്ക് വഴി ചരക്ക് നീക്കം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്റൈൻ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ, സ്ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനായി പ്രമേയത്തിന്റെ കരട് രേഖയിൽ ബഹ്റൈൻ പലതവണ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ‘സൈനിക നടപടി’ എന്ന കർക്കശമായ [&Read More
ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More