കോൺഗ്രസ് മുന്നണി വിടുകയാണെന്ന് കെ.സി വിളിച്ചുപറഞ്ഞു; ഡിഎംകെക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി-ഖാദർ മൊയ്തീൻ
ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് മുന്നണി വിട്ടിട്ടും ഡിഎംകെയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ. കെ.സി വേണുഗോപാൽ ലീഗ് നേതൃത്വത്തെ വിളിച്ച് കോൺഗ്രസ് തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഡിഎംകെയുമായി തങ്ങൾക്കുള്ളത് വെറും രാഷ്ട്രീയബന്ധമല്ലെന്നും പ്രത്യയശാസ്ത്ര ബന്ധമാണെന്നും വ്യക്തമാക്കിയതായും ഖാദർ മൊയ്തീൻ ഒരു മലയാളം ചാനലിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിടാനുള്ള കോൺഗ്രസ് തീരുമാനം കെ.സി വേണുഗോപാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചാണ് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഈ വിവരം [&Read More