27/01/2026

Tags :ഗസ്സ

Main story

‘ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ മാത്രം’; ട്രംപിന്റെ ‘സമാധാന സമിതി’യിലേക്കുള്ള ക്ഷണം തള്ളി

മാഡ്രിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര ‘സമാധാന സമിതി’യില്‍(ബോര്‍ഡ് ഓഫ് പീസ്) ചേരാനുള്ള ക്ഷണം നിരസിച്ച് സ്‌പെയിന്‍. ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. സമിതി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാഞ്ചസ് ട്രംപിന്റെ ക്ഷണം തള്ളിയത്. അതേസമയം, സമിതിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ച കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിക്കുകയും ചെയ്തു. ‘ഗസ്സയുടെയും [&Read More

World

ഗസ്സക്കാരെ നേരിട്ടുകാണാന്‍ ആഞ്ജലീന ജോളി റഫായില്‍; ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ച് ഹോളിവുഡ് താരം

എല്‍ അരീഷ് (ഈജിപ്ത്): ഗസ്സയിലെ ജനങ്ങള്‍ നേരിടുന്ന കൊടിയ ദുരിതത്തില്‍ ആശങ്കയുമായി റഫായില്‍ നേരിട്ടെത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഈജിപ്തിലെ റഫ അതിര്‍ത്തി സന്ദര്‍ശിച്ച താരം, യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നു പകലാണ് ആഞ്ജലീന ഗസ്സക്കാരെ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനുമായി എത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ക്കും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ആഞ്ജലീന നോര്‍ത്ത് സീനാ ഗവര്‍ണറേറ്റിലെ എല്‍ അരിഷില്‍ എത്തിയത്. സീനാ [&Read More

Main story

അബൂ ഉബൈദയുടെ പിന്‍ഗാമിയെ അവതരിപ്പിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സ്; മുഖപടമില്ലാത്ത മുന്‍ വക്താവിന്റെ ചിത്രവും

ഗസ്സ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് തങ്ങളുടെ പുതിയ ഔദ്യോഗിക വക്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ‘അബൂ ഉബൈദ’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ തങ്ങളുടെ മുന്‍ വക്താവിന്റെ ഉള്‍പ്പെടെയുള്ള മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിഡിയോയിലാണ് പുതിയ വക്താവ് പ്രത്യക്ഷപ്പെട്ടത്. അബൂ ഉബൈദയുടെ പേരുവിവരങ്ങളും മുഖപടമില്ലാത്ത ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പുതിയ വക്താവിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ഖസ്സാം ബ്രിഗേഡ്സ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി [&Read More