ജോഹന്നാസ്ബർഗ്/തെൽ അവീവ്: ദക്ഷിണാഫ്രിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇസ്രയേലിന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയായ ഡെപ്യൂട്ടി അംബാസഡറെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്രയേൽ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ ഏരിയൽ സെയ്ദ്മാനെ ആണ് ദക്ഷിണാഫ്രിക്ക ‘പേഴ്സോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിനിധിയുടെ നടപടിക്ക് മറുപടിയായി ഇസ്രയേലിലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനായ ഷോൺ എഡ്വേർഡ് ബൈൻവെൽഡിനെ പുറത്താക്കാൻ നെതന്യാഹു ഭരണകൂടവും [&Read More
Tags :ഗസ്സ യുദ്ധം
അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?
തെല്‍ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല്‍ സ്‌മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്. ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ സമയമായെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ [&Read More
ഹൂത്തികള്‍ക്കെതിരെ സൊമാലിലാന്‍ഡ് താവളമാക്കാന്‍ ഇസ്രയേല്‍; ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ഹൂത്തികള്‍
സന്‍ആ: ഇസ്രയേലിനെതിരെ ആക്രമണ മുന്നറിയിപ്പ് നല്‍കി വീണ്ടും ഹൂത്തികള്‍. ആഫ്രിക്കന്‍ മുനമ്പിലെ തന്ത്രപ്രധാന പ്രദേശമായ സൊമാലിലാന്‍ഡില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം ഉണ്ടായാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് യമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തിയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. ചെങ്കടലിലെ ഹൂത്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സൊമാലിലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൂത്തികളുടെ പ്രതികരണം. ‘സൊമാലിലാന്‍ഡിലോ മറ്റെവിടെയെങ്കിലുമോ ഇസ്രയേലിന്റെ സാന്നിധ്യം കണ്ടാല്‍, അത് ഞങ്ങളുടെ സൈന്യത്തിന്റെ നിയമപരമായ [&Read More