‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More