07/03/2026
[fontresizer_tawhidurrahmandear_widget]

Tags :നാലത്തടുക്ക ജസീല മരണം

Main story

മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചു; ജസീലയുടെ മരണത്തില്‍ അയൽവാസി അറസ്റ്റിൽ

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി. നാലത്തടുക്ക സ്വദേശിനി ജസീല(24) ആണ് കഴിഞ്ഞ മാസം മരിച്ചത്. ഭർത്താവിന്റെ വീടിന് അടുത്തുള്ള അയൽവാസിയായ ആയിഷയുടെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ടാണ് ജസീലയ്‌ക്കെതിരെ ആരോപണം ഉയർന്നത്. ജസീലയാണ് സ്വർണം എടുത്തതെന്ന് കാട്ടി ഇവർ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് [&Read More

Main story

‘സ്വർണം എടുത്തിട്ടില്ല എന്നു പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല; ഞാൻ മരിച്ചിട്ടെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള

കാസര്‍കോട്: ”ഞാൻ മരിച്ചാലും സത്യം തെളിയണം, അവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം”; വിറയ്ക്കുന്ന ശബ്ദത്തിൽ ജസീലയുടെ അവസാന സന്ദേശംകാസർകോട്: ‘എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല… ഞാൻ മരിച്ചിട്ടാണെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള ശിക്ഷ നിങ്ങൾ വാങ്ങി കൊടുക്കണം.’ മരണത്തിന് മുൻപ് കണ്ണീരോടെ ജസീല റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലെ ഈ വാക്കുകൾ ഉള്ളുലയ്ക്കുന്നതാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സമൂഹം വേട്ടയാടിയപ്പോൾ, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ സ്വയം ജീവനൊടുക്കുകയായിരുന്നു നാലത്തടുക്ക സ്വദേശിനി ജസീല ചെയ്തത്. (Read More