27/09/2026
[fontresizer_tawhidurrahmandear_widget]

Tags :പശ്ചിമേഷ്യൻ സംഘർഷം

Main story

പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം; വർഗീയ സംഘർഷ സാധ്യതയെന്ന്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം. വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28Read More

World

ഇസ്രയേലിൽനിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് അമേരിക്ക; ഇന്ധനം നിറയ്ക്കാൻ ആറു വിമാനങ്ങൾ കൂടി തെൽ

വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് [&Read More

Iran

അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ തകർക്കാൻ സൂപ്പർസോണിക് മിസൈലുകൾ വരുന്നു; ചൈന-ഇറാൻ കരാർ അന്തിമഘട്ടത്തിലെന്ന്

തെഹ്‌റാൻ/ബെയ്ജിങ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കൻ നാവികസേനയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി ഇറാന്റെ സുപ്രധാന നീക്കം. ചൈനയിൽനിന്ന് അത്യാധുനിക സൂപ്പർസോണിക് ആന്റിRead More

Main story

‘ബാലിസ്റ്റിക് മിസൈൽ പദ്ധതി നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കും’; ഇസ്രയേൽ

തെൽ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും, നിശ്ചയിക്കപ്പെട്ട പരിധി ലംഘിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ അമേരിക്കൻ അധികൃതരുമായി നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ട് പറയുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തിൽ ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള പരിധി ഇറാൻ ലംഘിച്ചാൽ, ഞങ്ങൾ [&Read More

World

അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; എന്നാൽ മേഖലാ സംഘർഷത്തിന് താല്പര്യമില്ലെന്ന് ഇറാൻ സൈനിക

തെഹ്റാൻ: അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ പൂർണ സജ്ജമാണെന്ന് സൈനിക മേധാവി. എന്നാൽ, മേഖലയിൽ ഒരു യുദ്ധം തുടങ്ങാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ സയ്യിദ് അബ്ദുൽറഹീം മൂസവി വ്യക്തമാക്കി. ഇറാൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വ്യോമസേനാ കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന് തങ്ങൾ സജ്ജമാണെങ്കിലും മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. അഥവാ ഒരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ആക്രമണകാരികൾക്ക് തന്നെയാകും നേരിടേണ്ടി [&Read More

Iran

‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി

ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17Read More

Main story

ഹോർമുസ് കടലിടുക്കിൽനിന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; യുദ്ധഭീതിക്കിടെ വിപ്ലവ ഗാർഡിന്റെ നാടകീയ

തെഹ്‌റാൻ: ഗൾഫ് മേഖലയിൽ യുദ്ധഭീതി കനക്കുന്നതിനിടെ പുതിയ നീക്കവുമായി. വിദേശ ജീവനക്കാരുള്ള രണ്ട് കപ്പലുകൾ ഇറാൻ വിപ്ലവ ഗാർഡ് ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്തു. യുഎസ് സൈന്യവുമായി ബന്ധമില്ല, എണ്ണക്കപ്പലുകളാണു പിടിയിലായതെന്നാണു വിവരം. ഇന്ധനക്കടത്ത് ആരോപിച്ചാണ് കപ്പലുകൾ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അനധികൃതമായി കടത്താൻ ശ്രമിച്ച ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം കപ്പലുകളിൽനിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ വിദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇവർ ഏത് രാജ്യക്കാരാണെന്നോ കപ്പലുകൾ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നതെന്നോ [&Read More

Iran

ചർച്ചയ്ക്ക് തയാറെന്ന് ഇറാനെ അറിയിച്ച് അമേരിക്ക; ചർച്ച പറ്റില്ല, സൈനിക നടപടി വേണമെന്ന്

വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ഇറാനെ അറിയിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പുതിയൊരു കരാറിലെത്താനും ട്രംപ് ഭരണകൂടം രഹസ്യ ചർച്ചകൾക്കുള്ള സാധ്യതകൾ തേടുകയാണെന്ന് യുഎസ് മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇറാനുമായുള്ള ഏത് തരത്തിലുള്ള കരാറും മേഖലയിലെ സുരക്ഷയെ തകർക്കുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് [&Read More

World

‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി

അങ്കാറ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും പശ്ചിമേഷ്യയിൽ പുകയുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ചയ്ക്കും യുദ്ധത്തിനും ഇറാൻ ഒരുപോലെ സജ്ജമാണെന്നും എന്നാൽ രാജ്യത്തിന്റെ മിസൈൽRead More

Magazine

ഇറാനെ ആക്രമിച്ചാൽ സംഭവിക്കുക ഈ 6 കാര്യങ്ങൾ; യുഎസിനോട് യൂറോപ്യൻ തിങ്ക് ടാങ്ക്-കൈപൊള്ളുമെന്ന്

ലണ്ടൻ: ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾ വിപരീത ഫലമാകും ഉണ്ടാക്കുകയെന്ന് പ്രമുഖ യൂറോപ്യൻ തിങ്ക് ടാങ്കായ യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (ഇസിഎഫ്ആർ) മുന്നറിയിപ്പ്. ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ‘സഹായം വരുന്നുണ്ട്’ എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളെയും കപ്പലുകളെയും അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാനെതിരായ ആക്രമണം അമേരിക്ക ആഗ്രഹിക്കുന്ന ഫലം നൽകില്ലെന്നും അത് മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. Read More