02/03/2026
[fontresizer_tawhidurrahmandear_widget]

Tags :പിണറായി വിജയൻ

Kerala

അതിജീവനത്തിന്റെ കരുത്തുമായി ‘കേരള മോഡൽ’; വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ മാതൃകാ പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിൽ സജ്ജമാക്കിയ ഈ ടൗൺഷിപ്പ് കേരളത്തിന്റെ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്ത് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർത്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ലോകത്തിന് മുന്നിൽ കേരളം മാതൃകയാണെന്നും ഇതാണ് യഥാർത്ഥ ‘കേരള സ്റ്റോറി’ എന്നും [&Read More

Main story

ജീവിതത്തിൽ ഒന്നിനോടും അധികം ഭയമില്ല; ഭയം പാർട്ടിയെ മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെയും വ്യക്തിജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെയും കുറിച്ച് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി വധഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഒന്നിനെയും അധികം ഭയമില്ലെന്നും, പാർട്ടിയെ മാത്രമാണു ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവർ പോലുമുണ്ട്. എന്നാൽ അതൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. ഭയപ്പെട്ട് ഒളിച്ചിരുന്നാൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാനാകില്ല. ആപൽഘട്ടങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ തന്റെ രാഷ്ട്രീയ [&Read More

Main story

‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളെ വിമർശിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. 2013Read More

Main story

‘സതീശന്‍റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; പിണറായി വിജയൻ വീണ്ടും

കൊല്ലം: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി.പി.എമ്മിനെ അത്ര പെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖം കണ്ടുകൊണ്ട് ആരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ പ്രചാരണ ജാഥകളെ നയിക്കുന്നത് പിൻനിരയിലുള്ള ശക്തികളാണെന്നും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമാണ് അതിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കരുതെന്നും നിലവിലെ സ്ഥിതി [&Read More

Main story

സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത

തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് [&Read More