31/03/2026
[fontresizer_tawhidurrahmandear_widget]

Tags :ബിജെപി

Main story

‘കേരളത്തിൽ ബിജെപി സർക്കാർ വരും; എ ടീം ഞങ്ങൾ മാത്രം, എൽഡിഎഫ് –

പാലക്കാട്: കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും പരസ്പരം ‘ബി ടീം’ എന്ന് വിളിക്കുമ്പോൾ, കേരളത്തിലെ ഏക ‘എ ടീം’ ബിജെപിയാണെന്ന് ജനങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് മോദി പ്രസംഗിച്ചത്. കഴിഞ്ഞ പത്തു വർഷമായി യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും [&Read More

India

‘ബിജെപിയിൽ ചേർന്നത് ചരിത്രപരമായ മണ്ടത്തരം’; ആഞ്ഞടിച്ച് നേതാജിയുടെ കൊച്ചുമകൻ

കൊൽക്കത്ത: ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ ചന്ദ്രകുമാർ ബോസ്. തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി വർഗീയ ധ്രുവീകരണവും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ മതേതര ഘടന സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ചന്ദ്രകുമാർ ബോസ് ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. 2016Read More

Kerala

ബിജെപി സീൽ വിവാദം: സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള പോലീസ് നടപടിയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More

Main story

‘എസ്‌ഡിപിഐയുമായി സിപിഎമ്മിന് ബന്ധമില്ല, ആരോടും വോട്ട് വേണ്ടെന്ന് പറയില്ല’- ടി.പി രാമകൃഷ്ണൻ

കണ്ണൂർ: എസ്‌ഡിപിഐയുമായി ഇടതുപക്ഷത്തിന് യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മലയാള മാധ്യമത്തോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രമാണ് പാർട്ടിക്കുള്ളത്. അങ്ങനെയുള്ള ഇടതുപക്ഷം ആർഎസ്എസുമായി യോജിക്കുന്നു എന്ന് പറയുന്നത് ചരിത്രബോധമില്ലാത്തവർ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം [&Read More

Main story

‘യോഗി പറഞ്ഞിട്ടാണ് വരുന്നത്‌’; തലസ്ഥാനത്ത് ബിജെപിക്ക് വോട്ട് പിടിക്കാൻ അഘോരികളും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തലസ്ഥാനത്തെ ബിജെപി ഓഫീസിന് മുന്നിൽ അപ്രതീക്ഷിത അതിഥികളായെത്തി അഘോരി സന്യാസിമാർ. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറിൽ ഇന്ന്‌ രാവിലെയാണ് ഭസ്മധാരികളായ അഘോരികളും സംഘവും എത്തിയത്. ബിജെപി ഓഫീസിന് മുന്നിൽ വാഹനം നിർത്തിയതോടെ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു. വാഹനത്തിന്റെ മുൻസീറ്റിൽ വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ ഭസ്മം പൂശിയ നിലയിലായിരുന്നു അഘോരി സന്യാസി. പിൻസീറ്റിൽ ഏതാനും സ്വാമിമാരും ഉണ്ടായിരുന്നു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് വരുന്നതെന്നും [&Read More

Main story

‘സിപിഎമ്മിൽ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളും’; വർക്കലയിൽ ഏരിയ കമ്മിറ്റി അംഗം ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സിപിഎമ്മിനെ ഞെട്ടിച്ച് പ്രമുഖ നേതാവ് ബിജെപിയിലേക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് പുതിയ രാഷ്ട്രീയ ചുവടുവെപ്പ് നടത്തിയത്. അന്തരിച്ച പ്രമുഖ സിപിഎം [&Read More

Main story

‘സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല; ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല’- കെ. സുധാകരൻ

കണ്ണൂർ: ഒരു കാരണവശാലും കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ. സുധാകരൻ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ വാഗ്ദാനങ്ങൾ നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്നും അത്തരം ഓഫറുകൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതായും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചതായും സുധാകരൻ പറഞ്ഞു. വ്യക്തിപരമായ [&Read More

Kerala

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി. തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ [&Read More

Kerala

‘ബിജെപി കേരളത്തില്‍ എട്ട് സീറ്റ് വരെ നേടും’; കുണ്ടറയിൽ പോരാട്ടത്തിനിറങ്ങി റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത സാന്നിധ്യമായി മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തിൽ നിന്നാണ് റോബിൻ ജനവിധി തേടുന്നത്. അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്ത റോബിന്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പാർട്ടി സീറ്റ് നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച റോബിൻ, തനിക്ക് ലഭിച്ച ഈ അവസരത്തെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. “സീറ്റ് ലഭിക്കുമെന്ന് ഒട്ടും [&Read More