10/06/2026
[fontresizer_tawhidurrahmandear_widget]

Tags :ബിജെപി റാലി

India

ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകിയെന്ന ആരോപണം. ബുർഖ ധരിച്ചാണ് സ്ത്രീകളെ യു.പിയിൽനിന്ന് ഇറക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘സിയാസത്ത് ഡെയ്‌ലി’ ആണു വാർത്ത പുറത്തുവിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണു സംഭവം. ഹൈദരാബാദിലെ നാച്ചാരം മേഖലയിൽ താമസിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘത്തെയാണ് റാലിയിൽ പണം നൽകി എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ചാനലായ ഷമ ന്യൂസ് പുറത്തുവിട്ട [&Read More

India

മുംബൈയിൽ ബിജെപി റാലി തടഞ്ഞ്, മന്ത്രിയെ നടുറോട്ടില്‍ നിർത്തിപ്പൊരിച്ച് യുവതി

മുംബൈ: വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി മുംബൈയിൽ സംഘടിപ്പിച്ച റാലി ജനങ്ങൾക്ക് ദുരിതമായി. കിലോമീറ്ററുകളോളം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ക്ഷമ നശിച്ച യാത്രക്കാരി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ നടുറോഡിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. മുംബൈയിൽ ബിജെപി വനിതാ വിഭാഗം സംഘടിപ്പിച്ച മഹാറാലിക്കിടെയാണ് സംഭവം. നഗരത്തിലെ പ്രധാന പാതകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിശ്ചലമായതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ കാറിൽ നിന്നിറങ്ങിയ യുവതി, മന്ത്രി ഗിരീഷ് മഹാജൻ സഞ്ചരിച്ച [&Read More