കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്‌സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ [&Read More