ബ്രസൽസ്: ഇസ്രയേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യൻ യൂനിയൻ. കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ഇസ്രയേലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇ.യു ഇടപെടൽ. റഷ്യ പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്നു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളുമായി എത്തിയ കപ്പലിന് തുറമുഖങ്ങളിൽ പ്രവേശനം നൽകിയ ഇസ്രയേൽ നടപടിക്കു പ്രതികാരമായി ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായി ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് മോഷ്ടിച്ച ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയന്റെ നീക്കം. [&Read More
Tags :യുക്രെയ്ൻ
കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി ഉറ്റസഖ്യകക്ഷിയായ യുക്രെയ്ൻ. റഷ്യ മോഷ്ടിച്ച യുക്രെയ്‌നിയൻ ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപണവുമായി പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി രംഗത്തെത്തി. ഇസ്രയേലിനും ബന്ധപ്പെട്ട കക്ഷികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾക്ക് യുക്രെയ്ൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ‘ട്വിറ്റർ നയതന്ത്രം’ അംഗീകരിക്കാനാകില്ലെന്നും ആഞ്ഞടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റഷ്യ പിടിച്ചടക്കിയ തങ്ങളുടെ തുറമുഖങ്ങളിൽനിന്ന് യുക്രെയ്ൻ കർഷകരുടെ ധാന്യങ്ങൾ [&Read More
കീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്ക യുക്രെയ്നിന്റെ സഹായം തേടിയതായി റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഷ്യൻ അധിനിവേശത്തിനിടെ ഇറാന്റെ ‘ഷഹീദ്’ ഡ്രോണുകളെ വിജയകരമായി നേരിട്ട യുക്രെയ്നിന്റെ യുദ്ധപരിചയം പ്രയോജനപ്പെടുത്താനാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം വലിയ വിജയം നേടിയിരുന്നു. [&Read More