കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാമൂഹിക പ്രവർത്തക എം.എ ഷഹനാസിനെതിരെ കള്ളപ്പണ ഇടപാട് ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ. ഷഹനാസ് പല പേരുകളിൽ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും വിദേശയാത്രകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആരോപിച്ചാ് കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഷഹനാസ് ഒരേ സമയം വ്യത്യസ്ത പേരുകളിലുള്ള തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിട്ടുണ്ടെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷിന്റെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ [&Read More
Tags :രാഹുല്‍ കേസ്
‘അവിവാഹിതൻ ഒന്നിലധികം പേരുമായി ബന്ധം പുലർത്തുന്നതിൽ നിയമപരമായി എന്ത് തെറ്റ്?’; രാഹുൽ മാങ്കൂട്ടത്തിലിന്റെ
കൊച്ചി: അവിവാഹിതനായ ഒരാൾ ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് ഹൈക്കോടതി. പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. രാഹുലിനെതിരെ വേറെയും സ്ത്രീകൾ ബലാത്സംഗാരോപണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും, ഇതെല്ലാം ചേർത്ത് ഇയാളുടെ ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. രാഹുൽ അവിവാഹിതനാണെന്നും, ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാമെന്നും അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. [&Read More
രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നു; തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവിടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കല്‍, സാമ്പത്തിക ചൂഷണം എന്നിവയാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണങ്ങള്‍. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് [&Read More