27/01/2026

Tags :സൗദി അറേബ്യ

Gulf

യുദ്ധക്കെടുതിയില്‍ ഫലസ്തീനികള്‍ക്ക് സമാശ്വാസവുമായി സൗദി; 30,000 പാക്കറ്റ് ബലിമാംസം കൈമാറി

റിയാദ്/കെയ്റോ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസമേകി സൗദി അറേബ്യ. സൗദിയുടെ ‘ഹദിയ, അദാഹി’ പദ്ധതിയുടെ ഭാഗമായി 30,000 ബലിമാംസ വിഹിതങ്ങള്‍ ഫലസ്തീന് കൈമാറി. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി വഴിയാണ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ബലിമാംസം അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്. ഫലസ്തീന് സമാനമായ വിഹിതം ഈജിപ്തിനും നല്‍കിയിട്ടുണ്ട്. കെയ്‌റോയിലെ സൗദി എംബസിയില്‍ നടന്ന ചടങ്ങില്‍ സൗദി ഡെപ്യൂട്ടി അംബാസഡര്‍ ഖാലിദ് ബിന്‍ ഹമദ് അല്‍Read More

World

സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More

Main story

യമന്‍ തുറമുഖത്ത് ആയുധക്കപ്പലിന് നേരെ സൗദിയുടെ വ്യോമാക്രമണം; അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ മുന്നറിയിപ്പ്

റിയാദ്/ഏദന്‍: യമനിലെ മുകല്ല തുറമുഖത്ത് അനുമതിയില്ലാതെ ആയുധങ്ങളുമായി എത്തിയ കപ്പലിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യുഎഇയില്‍നിന്ന് എത്തിയ ആയുധശേഖരമാണ് ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബോംബിട്ട് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് യമനില്‍ നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍(പിഎല്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട രണ്ട് കപ്പലുകള്‍, സൗദി സഖ്യസേനയുടെ അനുമതിയില്ലാതെ മുകല്ല തുറമുഖത്ത് നങ്കൂരമിട്ടതാണ് പ്രകോപനമെന്നാണു വിവരം. യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ [&Read More