അബുദാബി: യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളും വീട്ടിലെ ജോലിക്കാരിയുമാണ് മരിച്ചത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (അഞ്ച്), ബുഷ്റ(വീട്ടുജോലിക്കാരി, മലപ്പുറം ചമ്രവട്ടം സ്വദേശി) എന്നിവരാണ് മരിച്ചത്. അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. [&Read More