മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More
Tags :Aditya Dhar
നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ കൊടുങ്കാറ്റായി ‘ധുരന്ധർ’; 1,300 കോടി പിന്നിട്ട് കുതിപ്പ്
മുംബൈ: നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ വിജയകൊയ്ത്ത് തുടർന്ന് രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’. ആദിത്യ ധർ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലർ ആഗോളതലത്തിൽ 1,303 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം 1,000 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. റിലീസ് ചെയ്ത് 59 ദിവസങ്ങൾ പിന്നിട്ടിട്ടും ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ തേരോട്ടം തുടരുകയാണ്. ഒൻപതാം ആഴ്ചയിലും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ചിത്രം നേടുന്നത്. ആഭ്യന്തര [&Read More