പനാജി: വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) പേരിൽ തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ അരുൺ പ്രകാശ്. എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും, 82 വയസ്സുള്ള തന്നെയും 78 വയസ്സുള്ള ഭാര്യയെയും വെരിഫിക്കേഷനായി 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഗോവയിൽ താമസിക്കുന്ന അഡ്മിറലിന്റെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർമാർ മൂന്ന് തവണ എത്തിയിരുന്നു. അപ്പോഴൊന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു [&Read More