തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അട്ടിമറിയാണെന്ന വിചിത്ര ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് ടി.കെ ഹംസ. വോട്ടിങ് യന്ത്രങ്ങളിൽ എഐ സഹായത്തോടെ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹംസ ആരോപിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എവിടെയിരുന്നും വോട്ടുകൾ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും, വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ദേശീയതലത്തിൽ ഉയർന്ന [&Read More