‘മുട്ടിൽ മരംമുറി കേസ് ഒതുക്കിത്തീർക്കാൻ നോക്കി; കേസുകൾ വേണ്ടെന്നുവെക്കാൻ എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു’:
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് നൽകിയ വിശദീകരണം വെറും പൊള്ളയാണെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. മുറിച്ചു കടത്തിയ മരവും ലോറിയും കണ്ടുകെട്ടാൻ വൈകിയതിന് സ്റ്റേ ഓർഡർ തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന് അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ച കുറ്റപത്രം മണിക്കൂറുകൾക്കകം തിരികെ നൽകിയത് കേസ് എത്രമാത്രം ദുർബലമാണെന്ന് [&Read More