‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’: ജസീലയുടെ മരണത്തിൽ കൂടുതൽ
കാസർകോട്: വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആലംപാടി നാൽത്തടുക്ക സ്വദേശിനി നബീസത്ത് ജസീലയുടെ (24) മരണത്തിന് പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനമാണെന്ന് മാതാവ് മുംതാസ് വെളിപ്പെടുത്തി. കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ് ഫോണിലൂടെ ആവശ്യപ്പെട്ടതായും നിന്നെ എനിക്ക് വേണ്ടെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും മാതാവ് പറഞ്ഞു. സമീപത്തെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ ജസീലയെ സംശയിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചെയ്യാത്ത കുറ്റം ആരോപിച്ചും [&Read More