02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Alappuzha

Main story

‘അത് കത്രികയല്ല; വയറിൽ കുടുങ്ങിയാലും പ്രശ്‌നമില്ല’- ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജ്

ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക. വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും അവർ പറഞ്ഞു. ഇത്തരമൊരു ഉപകരണം ശരീരത്തിനുള്ളിൽ ഇരുന്നാൽ 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന ഡോക്ടറുടെ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2021ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. എന്നാൽ താനല്ല [&Read More

Main story

വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിതജീവിതം; ശസ്ത്രക്രിയ നടന്നത് അഞ്ചുവർഷം മുൻപ് വണ്ടാനം മെഡി.കോളേജിൽ

ആലപ്പുഴ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി പുന്നപ്ര സ്വദേശിനി ഉഷാ ജോസഫും കുടുംബവും രംഗത്തെത്തി. അഞ്ചുവർഷം മുൻപ് നടന്ന ശസ്ത്രക്രിയക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ എംആർഐ സ്‌കാനിങ്ങിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2021 മേയ് മാസത്തിൽ, കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് നടുവേദന, അമിതമായ വയറുവേദന, മൂത്രത്തിലൂടെ രക്തം [&Read More

Kerala

‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ?- എം.എ ബേബി

അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്കായി റോഡ് നിർമിച്ചത് പി.കെ ചന്ദ്രാനന്ദനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വണ്ടാനത്ത് പി.കെ ചന്ദ്രാനന്ദന്റെ ഓർമ്മയ്ക്കായി നിർമിക്കുന്ന പികെസി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ് കെയർഹോം നിർമിക്കുന്നത്. ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷം നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബേബി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. [&Read More

Main story

വിശ്വാസം നേടി ചതിച്ചു: ബേക്കറിയിൽനിന്ന് അക്കൗണ്ടന്റും ഭർത്താവും മുക്കിയത് 63 ലക്ഷം; പ്രതികളെ

മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ഹിമാലയ ഗ്രൂപ്പിന്റെ കലവൂരിലെ ബേക്ക് ആൻഡ് മോർ ശാഖയിൽ നിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ടന്റും ഭർത്താവും ഒളിവിൽ. സ്ഥാപനത്തിലെ അക്കൗണ്ടന്റ് മണ്ണഞ്ചേരി സ്വദേശിനി ചിന്നു (36), ഭർത്താവ് പ്രജീഷ് (44) എന്നിവർക്കായാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മറ്റ് പ്രതികളായ അക്കൗണ്ടന്റ് ഓഫീസ് ജീവനക്കാരൻ കണ്ണൻ (29), ഡ്രൈവർ ആൽബിൻ ആന്റണി (36) എന്നിവരെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 2018 മുതൽ സ്ഥാപനത്തിൽ ജോലി [&Read More