20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Aluva railway station news

Kerala

ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് മരിച്ചു

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മെയിൽ ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിച്ച അൽത്താഫ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെടുകയായിരുന്നു. ട്രെയിനിന് ആലുവയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നിലവിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.Read More