22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Angadippuram

Kerala

‘എല്ലാവരും കുളത്തിലേക്ക് ചാടട്ടെ’; ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് വ്യത്യസ്തമായ കുളം ഉദ്ഘാടനം

മലപ്പുറം: റിബൺ കട്ടിങ്ങിന് പകരം ജനപ്രതിനിധികളെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം ഉദ്ഘാടനം ചെയ്ത വ്യത്യസ്തമായ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലപ്പുറം അങ്ങാടിപ്പുറം തോണിക്കര തിരുത്തിൽക്കുളത്തിന്റെ ഉദ്ഘാടനവേദിയിലാണ് കൗതുകകരമായ ഈ കാഴ്ച അരങ്ങേറിയത്. കുളം നാടമുറിച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മഞ്ഞളാംകുഴി അലി എംഎൽഎ വാർഡ് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെ പിടിച്ച് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ നിന്ന് കയറിവന്ന ഷബീർ മാഞ്ഞാബ്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്‌‌മ തബ്ഷീറയെയും തമാശയായി വെള്ളത്തിലേക്ക് തള്ളിയിട്ടു. പരസ്പരം വെള്ളത്തിലേക്ക് തള്ളിയിടുന്ന [&Read More