27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Anto Augustine Arrest

Kerala

‘ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീത്’; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്നും എസ്എൻഡിപി മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് ഇത്തരക്കാർ കരുതുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. [&Read More