28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Arnab Vs BJP

India

‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച്

ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More

Main story

അര്‍ണബിന്റെ ‘കളംമാറ്റത്തിന്’ പിന്നില്‍ അദാനി? റിപബ്ലിക്ക് ടി.വി ബിജെപിയെ വിമര്‍ശിക്കുന്നത് എന്തുകൊണ്ട്?

ന്യൂസ്ലോണ്‍ഡ്രിയും ദി ന്യൂസ്മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്ന കല അര്‍ണബ് ഗോസ്വാമി പെട്ടെന്ന് തിരിച്ചുപിടിച്ചത് ന്യൂസ്റൂമുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലികള്‍ ഇതിനെ ദീര്‍ഘകാലമായി കാത്തിരുന്ന ‘പഴയ ഫോമിലേക്കുള്ള മടങ്ങിവരവാ’യി വാഴ്ത്തുമ്പോള്‍, വിമര്‍ശകര്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരയുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് മാറിയത്? അര്‍ണബ് ഗോസ്വാമിയുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ഒരു ഡസനോളം ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു, മിക്കവരും ഒരുപോലെ ആശയക്കുഴപ്പത്തിലായിരുന്നു. [&Read More

India

‘കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്തൊക്കെ പുകിലുണ്ടാക്കുമായിരുന്നു?’; ബിജെപിക്കെതിരെ വീണ്ടും അര്‍ണാബ് ഗോസ്വാമി

മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ മകന്റെ ആഡംബര വിവാഹത്തെ അശ്ലീലവും വെറുപ്പുളവാക്കുന്നതുമായ ധൂർത്ത് എന്ന് വിശേഷിപ്പിച്ചാണ് റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അർണബ് ആഞ്ഞടിച്ചത്. ഇൻഡോർ എം.എൽ.എ ഗോലു ശുക്ലയുടെ മകന്റെ വിവാഹ ആഘോഷമാണ് വിവാദത്തിന് തിരിതെളിച്ചത്. ഖജ്‌റാന ക്ഷേത്രത്തിന് സമീപം നടന്ന വിവാഹത്തിൽ വെറും 10 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതിനെ രൂക്ഷമായി വിമർശിച്ച അർണബ്, [&Read More