കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് കേസിൽ പ്രതിയായി നിലനിർത്തിയിരിക്കുന്നത്. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യദു നൽകിയ സ്വകാര്യ ഹരജി പ്രകാരം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. [&Read More