27/01/2026

Tags :asaduddin owaisi

India

‘ഉമർ ഖാലിദും ഷർജീലും ജയിലിൽ കിടക്കുന്നത് കോൺഗ്രസ് കാരണം; അരുന്ധതി റോയി വരെ

മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More

Main story

മഹാരാഷ്ട്രയില്‍ വന്‍ സര്‍പ്രൈസ് നീക്കം; ബിജെപി-എഐഎംഐഎം സഖ്യം, ബിജെപിയും ഉവൈസിയുടെ എഐഎംഐഎമ്മും കൈകോര്‍ക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രാഷ്ട്രീയ സഖ്യത്തിന് നീക്കം. അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും [&Read More

India

‘മദുറോയെ ട്രംപ് തട്ടിക്കൊണ്ടുപോയി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പിടികൂടാന്‍ എന്തുകൊണ്ട് മോദിക്ക് കഴിയുന്നില്ല?’

മുംബൈ: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം പിടികൂടിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഡൊണാള്‍ഡ് ട്രംപിന് മദുറോയെ അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് രണ്ടായിരത്തിനാലില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാനില്‍ നിന്ന് പിടികൂടി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഉവൈസി ചോദിച്ചു. മുംബൈയിലെ ഗോവണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമെന്നും [&Read More

India

‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ [&Read More

India

ഉവൈസിയുടെ ‘മജ്‌ലിസി’‌ന് വൻ മുന്നേറ്റം; ജോക്കിഹട്ടിൽ എഐഎംഐഎം സ്ഥാനാർഥിക്കു മുന്നിൽ അടിതെറ്റിവീണത് 3

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമറിയിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ അരാരിയ ജില്ലയിലെ ജോക്കിഹട്ട് മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം വിജയം ഉറപ്പിച്ചത്, പ്രധാന പാര്‍ട്ടികളിലെ മൂന്ന് പ്രമുഖ നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി. എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായ മുര്‍ഷിദ് ആലം ആണ് ജോക്കിഹട്ടില്‍ വിജയം നേടിയത്. പ്രമുഖരായ മൂന്ന് മുന്‍ മന്ത്രിമാരെയും പ്രബലരെയും പരാജയപ്പെടുത്തിയാണ് മുര്‍ഷിദ് ആലത്തിന്റെ മുന്നേറ്റം. [&Read More