18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Ayesha Boat

Kerala

ബേപ്പൂർ ഹാര്‍ബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടു. ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാരായ നാലുപേരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണത്. തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. ബോട്ടിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഈ സമയം 12 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.Read More