മുംബൈ: ബോളിവുഡ് താരം ആയുഷ്‌മാൻ ഖുറാനയ്ക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. കോടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഡിയോ സന്ദേശമാണ് താരത്തിന് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന് പിന്നിലുള്ളയാളുടെ ശബ്ദം പോലീസ് റെക്കോർഡുകളിലുള്ള മറ്റ് കുറ്റവാളികളുടെ ശബ്ദസാമ്പിളുകളുമായി ഒത്തുനോക്കി വരികയാണ്. എന്നാൽ ഇതുവരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഭീഷണി ബിഷ്‌ണോയ് സംഘത്തിന്റേതാണോ അതോ പണം തട്ടിയെടുക്കാനായി ആരെങ്കിലും ഈ പേര് വ്യാജമായി ഉപയോഗിച്ചതാണോ [&Read More