06/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ayyappa Sangamam

Kerala

ആഗോള അയ്യപ്പ സംഗമം: ഒരു കോടി രൂപ സ്പോൺസർഷിപ്പ് കൈമാറി അദാനി ഗ്രൂപ്പ്;

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുകയായി വാഗ്ദാനം ചെയ്തിരുന്ന ഒരു കോടി രൂപ അദാനി ഗ്രൂപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഇതോടെ സംഗമത്തിനായി സ്പോൺസർഷിപ്പ് ഇനത്തിൽ ഇതുവരെ ലഭിച്ച ആകെ തുക നാല് കോടി രൂപയായി. പരിപാടിയുടെ നടത്തിപ്പിനായി ഇനിയും ഒരു കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നാണ് ബോർഡ് കണക്കാക്കുന്നത്. അതേസമയം, അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലെ ട്രിപ്പിൾ ഐസിയും (Read More

Main story

അയ്യപ്പസംഗമം: ഊരാളുങ്കലിന് കരാർ നൽകിയത് മുൻകൂട്ടി; കണക്ക് 7.11 കോടി, കമ്മിഷണറുടേത് 4.9

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള ഐഐഐസിക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നതായി ആലോചനായോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. അക്രഡിറ്റഡ് ഏജൻസിയായതിനാൽ ടെൻഡർ നടപടികളില്ലാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പ്രതിനിധികൾക്ക് പാസ് വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങൾ നിർവ്വഹിച്ചത് ഊരാളുങ്കൽ ടാഗ് ധരിച്ച ജീവനക്കാരായിരുന്നു. അതേസമയം, സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് [&Read More

Kerala

അയ്യപ്പസംഗമം: പ്രസാദ വിതരണത്തിലും വൻ ക്രമക്കേട്, 4100 ടിൻ അരവണയും അപ്പവും ഉദ്യോഗസ്ഥരും

പമ്പ: ആഗോള അയ്യപ്പസംഗമത്തിൽ വിതരണത്തിനെത്തിച്ച പ്രസാദത്തിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഭക്തർക്കായി എത്തിച്ച 4100 ടിൻ അരവണയും അപ്പവും ഭൂരിഭാഗവും വിതരണം ചെയ്യാതെ ദേവസ്വം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് വീതിച്ചെടുത്തതായാണ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി പമ്പയിൽ നിന്ന് 4100 ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം, നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ എത്തിച്ചിരുന്നു എന്നാൽ ഇതിൽ വെറും 900 പേർക്ക് മാത്രമാണ് പ്രസാദം ലഭിച്ചത്. ബാക്കി വന്ന [&Read More

Main story

മുഖ്യമന്ത്രിക്കുള്ള കട്ടിലിന് 1 ലക്ഷം, നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത പരിപാടിക്ക് 8 ലക്ഷം;

പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തിരിമറിയും ധൂർത്തും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കുക പോലും ചെയ്യാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ലക്ഷങ്ങൾ മാറ്റിയെടുത്തതും, ടെൻഡറില്ലാതെ കരാറുകൾ നൽകിയതും ഉൾപ്പെടെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ആകെ 10.99 കോടി രൂപ ചെലവായ പരിപാടിയിൽ 4.35 കോടി രൂപ ഇനിയും കൊടുത്തുതീർക്കാനുണ്ട്. നടത്താത്ത പരിപാടിക്ക് 8 ലക്ഷം സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്’ എട്ടു ലക്ഷം രൂപ [&Read More

Kerala

ആഗോള അയ്യപ്പ സംഗമം: ഒന്നിനും കണക്കില്ല, ഗുരുതര ക്രമക്കേട്; ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ,

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ അതീവ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പരിപാടിക്കായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ രണ്ട് കോടി രൂപ സ്‌പോൺസർഷിപ്പിലൂടെ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ വിശദീകരണം റിപ്പോർട്ടിലെ വിവരങ്ങളോടെ തള്ളപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 28ന് തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ മറുപടിയിൽ തുക തിരിച്ചുകിട്ടിയെന്നാണ് മന്ത്രി അവകാശപ്പെട്ടതെങ്കിലും, ഈ തുക ലഭിച്ചിട്ടില്ലെന്നും രണ്ട് കോടിയുടെ സ്‌പോൺസർമാർ ആരെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും റിപ്പോർട്ട് [&Read More

Main story

ആഗോള അയ്യപ്പസംഗമത്തിൽ നഷ്ടം 3.4 കോടി; ദേവസ്വം കൊടുത്ത രണ്ടുകോടി തിരികെ ലഭിച്ചില്ല

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂർണമായും സ്‌പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്‌പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്‌പോൺസർഷിപ്പ് [&Read More